'തുടരും' എന്റെ സിനിമയില്‍ നിന്ന് മോഷ്ടിച്ചത്, ആ ഡയലോഗും മോഷ്ടിച്ചു.. മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു: സനല്‍ കുമാര്‍ ശശിധരന്‍

തന്റെ സിനിമയുടെ കഥ മോഷ്ടിച്ചാണ് ‘തുടരും’ സിനിമ ഒരുക്കിയതെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തന്റെ ‘തീയാട്ടം’ എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് തുടരും സിനിമ ആക്കിയിരിക്കുന്നത് എന്ന ഗുരുതര ആരോപണവുമായാണ് സനല്‍ കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. ”കൊന്നാല്‍ പാപം തിന്നാല്‍ തീരും” എന്ന തന്റെ തിരക്കഥയിലെ ഒരു ഡയലോഗും മോഷ്ടിച്ച് സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, മുരളി ഗോപി, സുധീര്‍ കരമന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കാനിരുന്ന സിനിമയാണ്. അവര്‍ തിരക്കഥ വായിച്ചിട്ടുള്ളതുമാണ് എന്നാണ് സംവിധായകന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

സനല്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

തുടരും എന്ന സിനിമ കണ്ടു. 2020ല്‍ ഞാന്‍ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതു കൊണ്ടോ തിരിച്ചറിയാത്ത രീതിയില്‍ മാറ്റിയെഴുതാന്‍ മനഃപൂര്‍വം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയില്‍ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പൊലീസ് കുടുക്കുന്നതാണ് കഥ.

”കൊന്നാല്‍ പാപം തിന്നാല്‍ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതില്‍ പറയുന്നുണ്ട്. തെളിവുകള്‍ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാന്‍ വിദഗ്ധരായ കള്ളന്മാര്‍ പോലും ചില കൗതുകങ്ങള്‍ കൊണ്ട് സ്വയം മറന്നുപോകും. അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി.

മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, മുരളി ഗോപി, സുധീര്‍ കരമന തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷന്‍ അതിന്റെ നിര്‍മ്മാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വര്‍ഷങ്ങള്‍ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാന്‍ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്