ജാതിവാല്‍ വേണ്ട; തന്നെ ഇനി സംയുക്ത എന്ന് വിളിച്ചാല്‍ മതിയെന്ന് നടി

പേരില്‍ ‘മേനോന്‍’ എന്ന ജാതി നാമം ഒഴിവാക്കുന്നതായി നടി സംയുക്ത. ധനുഷ് നായകനായ, റിലീസിന് തയാറെടുക്കുന്ന ‘വാത്തി’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ ഇനി ‘മേനോന്‍’ ചേര്‍ത്തു വിളിക്കരുതെന്ന് സംയുക്ത ആവശ്യപ്പെട്ടത്.

സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്നു കുറച്ചു നാള്‍ മുന്‍പു തന്നെ മേനോന്‍ ഒഴിവാക്കിയിരുന്നുവെന്നും താരം പറയുന്നു. ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തുന്ന ‘വാത്തി’യില്‍ സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്.

ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ മാധ്യമ പ്രവര്‍ത്തക സംയുക്ത മേനോന്‍ എന്നു വിളിച്ചപ്പോള്‍, തന്നെ സംയുക്ത എന്നു മാത്രം വിളിച്ചാല്‍ മതിയെന്ന് നടി പറയുകയായിരുന്നു. ”എന്നെ സംയുക്ത എന്നു വിളിച്ചാല്‍ മതി. മേനോന്‍ എന്ന ജാതി വാല്‍ മുന്‍പ് ഉണ്ടായിരുന്നു.

പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ എന്റെ പേരില്‍നിന്ന് ‘മേനോന്‍’ നീക്കം ചെയ്യാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍നിന്ന് കുറച്ചു നാള്‍ മുന്‍പ് തന്നെ ഞാന്‍ ജാതി വാല്‍ ഒഴിവാക്കിയിരുന്നു”- സംയുക്ത പറയുന്നു. ‘കടുവ’യിലാണ് സംയുക്ത അവസാനം പ്രത്യക്ഷപ്പെട്ടത്.

സായി ധരം തേജ് ചിത്രം വിരുപാക്ഷയാണ് നടിയുടെ പുതിയ പ്രോജക്ട്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി