പരാജയമായാണ് എന്നെ പലരും ഇന്ന് കാണുന്നത്, രണ്ട് വര്‍ഷമായി സിനിമയില്ല, പക്ഷെ..: സാമന്ത

ഇന്ന് പലരും തന്നെയൊരു പരാജയമായാണ് കാണുന്നതെന്ന് നടി സാമന്ത. സക്‌സസ് എന്ന് പറഞ്ഞാല്‍ എന്താണെന്ന് പറയുന്നതിനിടെയാണ് രണ്ട് വര്‍ഷമായി താന്‍ സിനിമകള്‍ ചെയ്യാത്തതിനെ കുറിച്ച് സാമന്ത പറഞ്ഞത്. വിജയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. തന്റെ കാഴ്ചപ്പാടില്‍ താന്‍ വിജയിച്ചാണ് നില്‍ക്കുന്നതെന്നും സാമന്ത വ്യക്തമാക്കി.

ഇന്ന് വിജയം എന്നാല്‍ സ്വാതന്ത്ര്യമാണ്. രണ്ട് വര്‍ഷത്തെ ഇടവേള എടുക്കാന്‍ സാധിക്കുന്ന സ്വാതന്ത്ര്യം. രണ്ട് വര്‍ഷമായി എന്റെ ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. വളരാനും, ഒരു ബോക്സിനുള്ളില്‍ ഒതുങ്ങിയിരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം. ഇന്ന് പലരും എന്നെ ഒരു വിജയമായിട്ടല്ല കാണുന്നത്. പ്രത്യേകിച്ചും നേരത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍.

എന്റെ കാഴ്ചപ്പാടില്‍ ഞാന്‍ എന്നത്തേതിനാക്കാളും വിജയിച്ചു നില്‍ക്കുകയാണ്. ഇപ്പോള്‍ ഓരോ ദിവസവും ഞാന്‍ എഴുന്നേല്‍ക്കുന്നത് സന്തോഷത്തോടെയും ആവേശത്തോടെയുമാണ്. കാരണം എനിക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഇന്ന് തന്നെ സംബന്ധിച്ച് വിജയം എന്നാല്‍ അത് പുറമെ നിന്ന് ലഭിക്കുന്ന അംഗീകാരമല്ല.

മറിച്ച് എന്റെ മൂല്യങ്ങള്‍ ജീവിതത്തിലും ജോലിയിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നതാണ് എന്നാണ് സാമന്ത പറയുന്നത്. അതേസമയം, 2023ല്‍ പുറത്തിറങ്ങിയ ഖുഷി ആണ് സാമന്തയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ വര്‍ഷം നടിയുടെ നിര്‍മ്മാണത്തില്‍ ശുഭം എന്ന സിനിമ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രം വലിയ ഹിറ്റ് ആയില്ല.

ഫാമിലി മാന്‍ 2, സിറ്റാഡില്‍ എന്നീ വെബ് സീരിസുകള്‍ ഒഴിച്ചാല്‍ സാമന്തയ്ക്ക് അടുത്തിടെ ബോക്‌സ് ഓഫീസില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിച്ചിട്ടില്ല. നടിയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ യശോദ, ശാകുന്തളം, ഖുഷി എന്നീ സിനിമകള്‍ പരാജയമായി മാറിയിരുന്നു.

Latest Stories

ഫേസ്ബുക്കിലൂടെ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി, നടപടി വേണമെന്നാവശ്യം

IND vs ENG: മാഞ്ചസ്റ്ററിൽ പന്ത് തുടരും, റിപ്പോർട്ടുകളെ കാറ്റിൽ പറത്തി താരത്തിന്റെ മാസ് എൻട്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് പ്രധാനമന്ത്രി; കരാര്‍ യാഥാര്‍ത്ഥ്യമായത് നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി