അച്ഛാ, നമ്മള്‍ വീണ്ടും കണ്ടുമുട്ടും..; പിതാവിന്റെ വിയോഗത്തില്‍ മനംനൊന്ത് സാമന്ത, വികാരനിര്‍ഭരമായ കുറിപ്പ്

പിതാവ് ജോസഫ് പ്രഭുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്ത് സാമന്ത. പിതാവിന്റെ മരണ വിവരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സാമന്ത അറിയിച്ചത്. ‘അച്ഛാ, നമ്മള്‍ വീണ്ടും കണ്ടുമുട്ടും’ എന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് സാമന്തയുടെ വക്താവും രംഗത്തെത്തിയിട്ടുണ്ട്.

പിതാവിന്റെ വിയോഗത്തില്‍, സാമന്തയും കുടുംബവും ഏറെ ദുഖകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തില്‍ ആരാധകരും മാധ്യമങ്ങളും താരത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സാമന്തയുടെ വക്താവ് അറിയിച്ചു.

ജോസഫ് പ്രഭുവിന്റെയും നിനെറ്റ് പ്രഭുവിന്റെയും മകളായി ചെന്നൈയില്‍ ജനിച്ച സാമന്ത, തന്റെ വളര്‍ച്ചയില്‍ കുടുംബം വഹിച്ച പങ്ക് പലപ്പോഴും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറില്‍ കുടുംബ നല്‍കിയ പിന്തുണയും താരപദവിയിലേക്കുള്ള യാത്രയില്‍ അത് എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

2022ല്‍ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ജോസഫ് പങ്കിട്ടിരുന്നു. ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. ‘പണ്ട് ഒരു കഥ ഉണ്ടായിരുന്നു. അത് ഇനി നിലവിലില്ല, അതിനാല്‍, നമുക്ക് ഒരു പുതിയ കഥ ആരംഭിക്കാം. ഒരു പുതിയ അധ്യായവും’ എന്നാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം ജോസഫ് എഴുതിയത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി