മാനസികമായി തളര്‍ന്നാല്‍ സഹായം ചോദിക്കുന്നതില്‍ തെറ്റില്ല, ഇനി ജീവിതം ഇല്ലെന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നു: സമാന്ത

നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം താന്‍ മാനസികമായി ഒരുപാട് തളര്‍ന്നിരുവെന്ന് നടി സമാന്ത. ഇതിനപ്പുറം ജീവിതം ഇല്ല എന്ന് പോലും ചിന്തിച്ചിരുന്നു. പക്ഷെ അതില്‍ നിന്ന് എല്ലാം പുറത്ത് കടക്കാന്‍ സാധിച്ചു. ഇങ്ങനെ മാനസികമായി തളര്‍ന്നാല്‍ സഹായം ചോദിയ്ക്കുന്നതില്‍ തെറ്റില്ല എന്ന് നടി പറയുന്നു.

രോഷ്ണി ട്രസ്റ്റിന്റെയും ഡാറ്റ്ല ഫൗണ്ടേഷന്റെയും ‘സൈക്യാട്രി അറ്റ് യുവര്‍ ഡോര്‍ സ്റ്റെപ്പ്’ എന്ന സംരംഭത്തിന്റെ ലോഞ്ചിങില്‍ സംസാരിക്കുകായായിരുന്നു നടി. മാനസികമായി തളരുമ്പോള്‍ നമുക്ക് ചുറ്റും ഉള്ളവരില്‍ നിന്നും സഹായം സ്വീകരിയ്ക്കുന്നതില്‍ തെറ്റില്ല. എന്റെ കാര്യത്തില്‍ കൗണ്‍സിലേഴ്സിന്റെയും സുഹൃത്തുക്കളുടെയും എല്ലാം സഹായം എന്റെ മാനസികാരോഗ്യ പ്രശ്നങ്ങളെ മറി കടക്കാന്‍ സഹായിച്ചു എന്ന് സമാന്ത പറഞ്ഞു.

ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം സ്വീകരിയ്ക്കുന്നതും ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ നമ്മള്‍ ആശുപത്രിയില്‍ പോയി ഡോക്ടര്‍മാരെ കാണുന്നില്ലേ. അത് പോലെ തന്നെയാണ് നമ്മുടെ മനസ്സിന്റെ ആരോഗ്യവും. നമ്മുടെ ഹൃദയം വേദനിയ്ക്കുമ്പോള്‍ സൈക്യാട്രിസ്റ്റിനെ കാണേണ്ടതും അത്യാവശ്യമാണ്.

ജീവിതത്തിന്റെ അടുത്ത ഘട്ടത്തില്‍ ഞാന്‍ സന്തോഷവതിയാണെങ്കില്‍ അതിന് കാരണം ഞാന്‍ മാത്രമല്ല, എനിക്ക് ചുറ്റും നിന്ന് അതിനുള്ള ധൈര്യം നല്‍കിയവര്‍ കൂടെയാണ്. നമുക്ക് വേണ്ടി സമയം ചെലവഴിക്കാനും പരിചരിക്കാനും ഒരുപാട് പേര്‍ നമുക്ക് ചുറ്റിലും ഉണ്ട്. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യാനുള്ള സമയമാവുമ്പോള്‍ നമ്മള്‍ അത് തിരിച്ചും ചെയ്യണം- സമാന്ത പറഞ്ഞു

Latest Stories

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍