അതൊരു യുദ്ധം തന്നെയാണ് , ഞാന്‍ മരിച്ചിട്ടില്ല; പൊട്ടിക്കരഞ്ഞ് സാമന്ത

തനിക്ക് ബാധിച്ച അപൂര്‍വ രോഗത്തെക്കുറിച്ച് വികാരഭരിതയായി മനസ്സുതുറന്ന് നടി സാമന്ത. തനിക്ക് ജീവിതത്തില്‍ ഇനിയൊരു ചുവടു മുന്നോട്ടുവയ്ക്കാന്‍ പറ്റില്ലെന്നു തോന്നിയ അവസ്ഥ വരെ എത്തിയിരുന്നതായി സമാന്ത പറയുന്നു. ഇപ്പോള്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ അദ്ഭുതം തോന്നുവെന്നും ഇവിടെ ഒരു യുദ്ധം ചെയ്യാനായാണ് താന്‍ വന്നതെന്നും നടി പറയുന്നു. പുതിയ ചിത്രം യശോദയുടെ പ്രമോഷനു വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് സമാന്ത ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. രോഗത്തെ അതിജീവിച്ചതിനെ കുറിച്ച് പറയുമ്പോള്‍ സമാന്തയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞതു പോലെ ചില ദിവസങ്ങള്‍ നല്ലതായിരിക്കും, ചില ദിവസങ്ങള്‍ മോശവും. ഇനിയൊരു ചുവട് കൂടെ മുന്നോട്ട് വയ്ക്കാന്‍ എനിക്ക് പറ്റില്ല എന്ന് തോന്നിയ അവസ്ഥ വരെ ഉണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്ന് വന്നോ എന്ന് അദ്ഭുതം തോന്നും. അതെ ഞാന്‍ ഇവിടെ ഒരു യുദ്ധം ചെയ്യാനായി വന്നതാണ്.

രോഗം എന്റെ ജീവന് ഭീഷണിയാണ്, മരണത്തെ അഭിമുഖീകരിക്കുന്ന അവസ്ഥയാണ് എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള വാര്‍ത്തയുണ്ടായിരുന്നു. പക്ഷേ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. തീര്‍ച്ചയായും അതൊരു യുദ്ധം തന്നെയായിരുന്നു. ജീവന് ഭീഷണി ആയിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല.

ചിലദിവസങ്ങളില്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ചിലദിവസങ്ങളില്‍ പോരാടണമെന്ന് തോന്നും. പതിയെ പോരാടണമെന്ന് തോന്നുന്ന ദിവസങ്ങള്‍ കൂടി വന്നു. മൂന്ന് മാസമായി ഇപ്പോള്‍.

ഉയര്‍ന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടര്‍മാര്‍ക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിവസങ്ങള്‍ മുഴുകി. ഓരോ ദിവസവും കാര്യക്ഷമമായി വിനിയോഗിച്ചില്ലെങ്കില്‍ കുഴപ്പമില്ല. ചില സാഹചര്യങ്ങളില്‍ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല. എല്ലായ്‌പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ല.”-സമാന്ത പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ