കാൽ തട്ടി വീണപ്പോൾ സഹായിച്ചയാളുടെ കൈ തട്ടി മാറ്റി, സലിംകുമാറിന് അഹങ്കാരമെന്ന് കമന്റുകൾ; വീഡിയോ വൈറൽ

സ്കൂൾ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുക്കാനെത്തിയ നടൻ സലിംകുമാറിന്റെ വീഡിയോ വൈറലാകുന്നു. പരിപാടിക്കു ശേഷം തിരികെ പോകാൻ ഒരുങ്ങവെ സ്റ്റെപ്പിൽ തട്ടി നടൻ വീഴുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താഴെ വീണ നടനെ കൂടെയുണ്ടായിരുന്നവർ പിടിച്ചുയർത്തിയെങ്കിലും ശേഷം സഹായിച്ചയാളുടെ കൈ തട്ടിമാറ്റിയതാണ് വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്.

നടന്നുവരുന്നതിനിടെ പെട്ടെന്ന് ചെറിയ സ്റ്റെപ്പിനടുത്തുവച്ച് കാൽ മടങ്ങി വീഴുകയായിരുന്നു. ഇതോടെ കൂടെ ഉണ്ടായിരുന്ന രണ്ട്, മൂന്ന് പേർ അദ്ദേഹത്തെ പിടിച്ചുയർത്തുന്നതും വിഡിയിൽ കാണാം. ശേഷം പുറത്തേക്ക് ഇറങ്ങവേ കൂടെയുണ്ടായിരുന്ന ആളുടെ കൈ ദേഷ്യത്തോടെ തട്ടിമാറ്റുന്നതാണ് വിഡിയോയിൽ.


അഹങ്കാരം എന്നിട്ടും മാറിയിട്ടില്ല കഷ്ടം, അവശതയിലായിട്ടും എന്തുകൊണ്ട് വിശ്രമിക്കാതെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നു, രോഗങ്ങൾ നമുക്ക് മനസിലാകും… കാരണം ആർക്കും എപ്പോഴും അസുഖം വരാം. പക്ഷെ വീണവനെ താങ്ങി എഴുന്നേൽപ്പിച്ചപ്പോൾ കാണിച്ച ആ അഹങ്കാരമാണ് മനസിലാവാത്തത് എന്നൊക്കെയാണ് ചിലർ കമന്റിലൂടെ ചോദിച്ചത്.

എന്നാൽ രോ​ഗമൂലമുള്ള അവശതയും അസ്വസ്ഥതയും കാരണമാണ് നടൻ അത്തരത്തിൽ പെരുമാറിയത് എന്നാണ് മറ്റ് ചിലർ കുറിച്ചത്. വയസായ ആളാണ്‌. പ്രെഷർ ഉള്ളയാളാണ്‌. അവരുടെ പ്രതികരണം അതുപോലെ തന്നെ ആകും. താഴെ വീണുപോയതിന്റെ വിഷമവും ഒക്കെയാണ് അങ്ങേര് കാണിക്കുന്നത്. ചെറുപ്പക്കാരെ പോലെ ചുറുചുറുപ്പ് അങ്ങേരിൽ പ്രതീക്ഷിക്കരുത്. വയ്യെങ്കിൽ വീട്ടിൽ ഇരുന്നാൽ പോരെ എന്ന് പറയുന്നവരോട്. അയാൾക്ക് അങ്ങനെ മൂടിപ്പുതച്ച് വീട്ടിലെ റൂമിൽ കിടക്കാൻ താല്പര്യമില്ലായിരിക്കും. ചിലപ്പോൾ വീഴും. ഇതൊക്കെ വയസാകുമ്പോൾ എല്ലാവർക്കും സാധാരണമാണ് എന്നിങ്ങനെയാണ് അനുകൂലിച്ച് വന്ന കമന്റുകൾ.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല