'പലരും എന്റെ ചിരി കളിയാക്കലായിട്ടാണ് മനസിലാക്കിയിരുന്നത്'

നായകനടനായി അഭിനയിച്ച് ദേശീയ തലത്തില്‍ വരെ ശ്രദ്ധ നേടിയ നടനാണ്് സലീം കുമാര്‍. സലീം കുമാറിന്റെ തുടക്കകാലത്തെ സിനിമകളെല്ലാം കോമഡിക്ക് പ്രാധാന്യം നല്‍കിയുള്ളതായിരുന്നു. ഇപ്പോഴിതാ തന്റെ ചിരി കാരണം തുടക്ക കാലത്ത് നിരവധി സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പലരും തന്റെ ചിരി കളിയാക്കലുകളായിട്ടാണ് മനസിലാക്കിയിരുന്നതെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.

നായക കഥാപാത്രങ്ങള്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്നും മറ്റുള്ളവര്‍ക്ക് തന്റെ മേലുള്ള വിശ്വാസം കാണുമ്പോള്‍ ചെയ്ത് പോകുന്നതാണെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ സിനിമയിലേക്ക് ഉന്തി തള്ളി കൊണ്ടു വന്ന ആളാണ് നാദിര്‍ഷയെന്നും എന്നാല്‍ നാദിര്‍ഷയുടെ സിനിമ ഒഴിവാക്കേണ്ടി വന്നെന്നും സലിം കുമാര്‍ പറഞ്ഞു. അവന്റെ രണ്ട് ചിത്രങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞു. ഈശോ എന്ന ചിത്രത്തിലും കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലും മുഴുനീള വേഷമായിരുന്നു. പക്ഷെ തനിക്ക് നന്നായി വിശ്രമിക്കണം എന്നും, ഒന്ന് ആസ്വദിക്കണം എന്നും പറഞ്ഞ് ഒഴിവാക്കി.

അവനത് മനസ്സിലാക്കാന്‍ സാധിയ്ക്കും. കാരണം, അവന് തന്നെ അറിയാം. എന്നാലും തന്നെ പൂര്‍ണമായും ഒഴിവാക്കാന്‍ നാദിര്‍ഷയ്ക്ക് കഴിയില്ല. അതുകൊണ്ട് രണ്ട് ചിത്രങ്ങളിലും തന്റെ ശബ്ദം ഉണ്ടാവും എന്നാണ് സലിം കുമാര്‍ പറയുന്നത്. കരിയറിന്റെ തുടക്ക കാലത്ത് ചിരി കൊണ്ട് പല അവസരങ്ങളും നഷ്ടമായതിനെ കുറിച്ചും താരം പറയുന്നു.

തന്നോട് കഥ പറയുമ്പോള്‍, തമാശ രംഗങ്ങളുണ്ടെങ്കില്‍ താന്‍ ചിരിക്കും. അപ്പോള്‍ കഥ പറയുന്നവര്‍ കരുതും താന്‍ കളിയാക്കി ചിരിക്കുന്നതാണ് എന്ന്. അത് കാരണം പല അവസരങ്ങളും നഷ്ടപ്പെട്ടു. പിന്നീട് തനിക്ക് സിനിമയില്‍ ഭാഗ്യം കൊണ്ടു വന്നതും ഈ ചിരി തന്നെയാണ് എന്നും സലിം കുമാര്‍ വ്യക്തമാക്കി.

Latest Stories

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ