വിന്‍സിക്ക് തെറ്റിദ്ധാരണ, ഫിലിം ചേംബറല്ല നടന്റെ പേര് പുറത്തുവിട്ടത്.. 'അമ്മ'ക്ക് പരാതി ലഭിച്ചതിന് പിന്നാലെ ആ യൂട്യൂബ് ചാനലില്‍ പേര് വന്നു: സജി നന്ത്യാട്ട്

വിന്‍സി അലോഷ്യസ് പറഞ്ഞതു പോലെ തങ്ങളല്ല നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് പുറത്തുവിട്ടതെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്. മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ ആയിരുന്നു ഫിലിം ചേംബര്‍ പരാതിയില്‍ പറഞ്ഞ നടന്റെ പേര് പുറത്തുവിട്ട ഫിലിം ചേംബറിനെതിരെ പ്രതികരിച്ചത്. നടന്റെ പേര് പുറത്തുവിടില്ലെന്ന് പറഞ്ഞതു കൊണ്ടാണ് താന്‍ ഫിലിം ചേംബറില്‍ പരാതി നല്‍കിയത്. എന്നാല്‍ ഫിലിം ചേംബര്‍ പേര് പുറത്തുവിട്ടു എന്നാണ് വിന്‍സിയുടെ ആരോപണം.

എന്നാല്‍ തങ്ങള്‍ ഷൈന്‍ ടോമിന്റെ പേര് പുറത്തുവിട്ടിട്ടില്ല എന്നാണ് സജി നന്ത്യാട്ട് സൗത്ത്‌ലൈവിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘അമ്മ’ സംഘടനയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ ഒരു യൂട്യൂബ് ചാനലിലാണ് പേര് പ്രചരിച്ചത് എന്നാണ് സജി നന്ത്യാട്ട് പറയുന്നത്.

”ഫിലിം ചേംബര്‍ ഒരിക്കലും നടന്റെ പേര് പുറത്തുവിട്ടിട്ടില്ല, ആ സിനിമയുടെ പേരും പുറത്തുവിട്ടിട്ടില്ല. ഇത് എന്തോ തെറ്റിദ്ധാരണയുടെ പുറത്ത് സംസാരിക്കുന്നതാണ്. കാരണം ഇന്നലെ വൈകിട്ട് തന്നെ ഒരു യൂട്യൂബ് ചാനല്‍ ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പുറത്തുവിട്ടിരുന്നു. ആ യൂട്യൂബ് ചാനലിന് ആരാണ് ആ വാര്‍ത്ത നല്‍കിയതെന്ന് അന്വേഷിക്കണം.”

”ഫിലിം ചേംബര്‍ ഒരിക്കലും പേര് പുറത്തുവിടില്ല. പിന്നെ കോമണ്‍ ആയിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. നടന്റെ പേര് പറഞ്ഞത് ഫിലിം ചേംബര്‍ അല്ല, പത്രക്കാരാണ്. ഞങ്ങള്‍ ആരുടെയും പേര് പറഞ്ഞിട്ടില്ല. വിന്‍സി തെറ്റിദ്ധരിച്ചിരിക്കുകയാണ്. കാരണം ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിക്ക് പരാതി കിട്ടുന്നതിന് മുമ്പ് തന്നെ ‘അമ്മ’യ്ക്ക് പരാതി കൊടുത്തിട്ടുണ്ട്.”

”അതിന് പിന്നാലെ തന്നെ ഒരു യൂട്യൂബ് ചാനലില്‍ ഇത് വന്നിട്ടുണ്ട്, ഈ നടന്റെ പേര് ഉള്‍പ്പെടെ. ഞങ്ങളല്ല പേര് പുറത്തുവിട്ടത്. ഇത് എന്തോ തെറ്റിദ്ധാരണയാണ്. വിന്‍സി ഒരു നല്ല കുട്ടിയാണ്, പുള്ളിക്കാരി നിഷ്‌ക്കളങ്കയാണ്, അവര്‍ക്ക് അറിയില്ലായിരിക്കും. ഞങ്ങളാരും അല്ല. പേര് വിട്ടാലും പ്രശ്‌നമില്ല, എങ്കിലും വാക്ക് പറഞ്ഞതു കൊണ്ട് ഈ പേര് വെളിയില്‍ വിട്ടിട്ടില്ല” എന്നാണ് സജി നന്ത്യാട്ട് പറയുന്നത്.

Latest Stories

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം