താരങ്ങള്‍ കോടാനുകോടി സമ്പാദിക്കുന്നു, ബെന്‍സ് കാറില്‍ വന്നിറങ്ങിയ നിര്‍മ്മാതാവ് ഇപ്പോള്‍ പോകുന്നത് ഓട്ടോറിക്ഷയില്‍, ഇത് നിര്‍ത്തണം: സജി നന്ത്യാട്ട്

താരങ്ങള്‍ വമ്പന്‍ പ്രതിഫലം വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഫിലിം ചേമ്പര്‍ സെക്രട്ടറി സജി നന്ത്യാട്ട്. ഇവര്‍ കോടികള്‍ പ്രതിഫലം വാങ്ങി ആഡംബര വാഹനങ്ങള്‍ വാങ്ങിയിടുമ്പോള്‍ ബെന്‍സ് കാറില്‍ വന്ന നിര്‍മാതാവ് ഇന്ന് ഓട്ടോറിക്ഷയിലാണ് യാത്രചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് തന്നെ താരങ്ങള്‍ പ്രതിഫലം കുറയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഒരു കോടി രൂപ മുടക്കുന്ന ഒരു സിനിമയ്ക്ക് ആറോ, ഏഴോ കോടി കളക്ഷന്‍ തിയേറ്ററില്‍ വന്നാലേ മുതലാകുകയുള്ളൂ. മലയാള സിനിമയ്ക്ക് ഗുണകരമാകുമെന്ന് കരുതിയ ഒടിടിയില്‍ ആകെ പോകുന്നത് ബിഗ് ബജറ്റ് സിനിമകള്‍ മാത്രമാണ്. ഒടിടി ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ ശാപമായിത്തീര്‍ന്നെന്ന് പറയേണ്ടി വരുമെന്ന് സജി പറഞ്ഞു.

താരങ്ങള്‍ കോടാനുകോടി രൂപ സമ്പാദിക്കുന്നു്. മുപ്പതും നാല്പതും കോടിയുടെ വാഹനങ്ങള്‍ വാങ്ങി വീട്ടിലിടുകയാണ്. നടന്നുവന്ന താരം ബെന്‍സില്‍ സഞ്ചരിക്കുന്നു. വിജയിക്കുന്നതനുസരിച്ച് നടന്മാര്‍ പണം വാങ്ങുന്ന രീതി മലയാള സിനിമയില്‍ പണ്ടേയില്ല. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30 വരെ 76 സിനിമകളാണ് റിലീസ് ചെയ്തത്. അതില്‍ വെറും ആറ് സിനിമയാണ് മുതല്‍മുടക്ക് തിരികെ പിടിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ