പണം ലഭിക്കുമ്പോഴെല്ലാം ആ വനിതാ നിർമ്മാതാവിന്റെ കവിളിൽ ചുംബിക്കണമായിരുന്നു; കരിയറിന്റെ ആദ്യകാല പ്രതിസന്ധികളെക്കുറിച്ച് സെയ്ഫ് അലി ഖാൻ

സിനിമാ മേഖലയിലെ തന്റെ ആദ്യകാലങ്ങളെക്കുറിച്ചും താൻ കണ്ട പോരാട്ടങ്ങളെക്കുറിച്ചും നടൻ സൈഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ. ബോളിവുഡിൽ അറിയപ്പെടുന്ന താരമായി മാറുന്നതിനുമുൻപ് ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ ഘട്ടമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം.

വെല്ലുവിളി നിറഞ്ഞതും അസാധാരണവുമായ ഒരു തുടക്കമായിരുന്നു തന്റേത് എന്നും സമകാലികരിൽ നിന്ന് വ്യത്യസ്തമായി, തനിക്ക് നേരത്തെ തന്നെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. എസ്ക്വയർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കരിയറിന്റെ തുടക്കത്തിൽ ആഴ്ചയിൽ ആയിരം രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാൽ അതിനൊരു അസാധാരണമായ വ്യവസ്ഥയുണ്ടായിരുന്നു. പണം ലഭിക്കുമ്പോഴെല്ലാം നിർമ്മാതാവിൻ്റെ കവിളിൽ പത്ത് തവണ ചുംബിക്കണമെന്നതായിരുന്നു ആ നിബന്ധനയെന്നും സെയ്ഫ് പറഞ്ഞു.

21-ാം വയസ്സിൽ അമൃത സിങ്ങിനെ വിവാഹം കഴിച്ച് 25-ാം വയസ്സിൽ അച്ഛനായതിനാൽ വളരെ ചെറുപ്രായത്തിൽ തന്നെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന സമയത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. അലി ഖാൻ തന്റെ ആദ്യത്തെ കുട്ടിയാണ് സാറ, അതിനുശേഷം മകൻ ഇബ്രാഹിം ജനിച്ചു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ