അത്രയും നാളത്തെ പരിചയപ്പെടലില്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി; സേതുവുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി സച്ചി

ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ് തുടങ്ങി സച്ചി-സേതു കൂട്ടുകെട്ടില്‍ ധാരാളം വന്‍ഹിറ്റുകളാണ് പിറവിയെടുത്തത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും പിരിയുകയും ചെയ്തു. ഇപ്പോഴിതാ സേതുവുമായുള്ള വേര്‍പിരിയലിന് വഴിതെളിച്ചത് എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചി.

താനും സേതുവും സിനിമയിലേയ്ക്ക് ഒരുമിച്ചു കടന്നുവന്നത് പിരിയാനുള്ള തീരുമാനവുമായിട്ടായിരുന്നുവെന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി നേരെ ചൊവ്വയില്‍ പറഞ്ഞത്.

“വക്കീലായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി, ഏകദേശം നാല് കൊല്ലം കഴിയുമ്പോഴാണ് ഞാനും സേതുവും പരിചയപ്പെടുന്നത്. രണ്ട് പേര്‍ക്കും സിനിമയെക്കുറിച്ച് താല്‍പര്യവും അറിവുമുണ്ട്. വൈകുന്നേരം സമയങ്ങളില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച െചയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കൂട്ടായശ്രമം നടത്തിക്കളയാമെന്ന ചിന്തയിലേയ്ക്ക് വരുന്നത്. അത്രയും നാളത്തെ പരിചയപ്പെടലില്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി, രണ്ട് പേര്‍ക്കും രണ്ട് അഭിരുചികളാണെന്ന്. ഞങ്ങള്‍ യോജിക്കുന്നതു തന്നെ പിരിയാന്‍ തീരുമാനിച്ചിട്ടാണ്.”

“ഒരു എന്‍ട്രിക്കു വേണ്ടി ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യാം. അതിനു ശേഷം ഒന്നു ചവിട്ടി നിന്നതിനു ശേഷം നമുക്ക് നമ്മുടേതായ സ്വതന്ത്ര സിനിമകള്‍ ചെയ്യാം. തുടക്കത്തിലെ സമയത്ത് ഒരു എക്‌സര്‍സൈസ് എന്ന നിലയില്‍ കൂട്ടായ്മ നല്ലതാണ്. എന്നാല്‍ അതിനു ശേഷം ഒറ്റയ്‌ക്കൊറ്റയ്ക്ക് ചെയ്യുന്നത് തന്നെയാണ് ശരി.”സച്ചി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ