പാകിസ്ഥാനി ആയതിനാല്‍ അപമാനിക്കപ്പെട്ടു ,വിവാദവെളിപ്പെടുത്തലുമായി ഇര്‍ഫാന്‍ ഖാന്‍റെ നായിക

പാക്കിസ്ഥാനി ആയിപ്പോയി എന്നുള്ള ഒറ്റക്കാരണത്താല്‍ അപമാനിക്കപ്പെട്ടുവെന്ന് ഇര്‍ഫാന്‍ ഖാന്റെ നായികയായി ഹിന്ദി മീഡിയത്തില്‍ അഭിനയിച്ച സാബ ഖമര്‍. ഒരു പാകിസ്ഥാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാബ ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയുടെ 49 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

പാകിസ്ഥാനെക്കുറിച്ച് നമ്മള്‍ അഭിമാനം കൊള്ളാറുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ നമ്മളെപ്പറ്റി കരുതുന്നതെന്താണ്. രാജ്യത്തിന് പുറത്തുപോകുമ്‌പോള്‍ നേരിടേണ്ടി വരുന്ന അവസ്ഥകളെപ്പറ്റി എനിയ്ക്ക് പറയാന്‍ പോലും സാധിക്കുന്നില്ല. ജോര്‍ജ്ജിയയുടെ തലസ്ഥാനമായ തിബ്‌സിലിയില്‍ വളരെ മോശമായ അനുഭവമാണുണ്ടായത്.

ഇര്‍ഫാന്‍ ഖാന്‍ അടക്കമുള്ളഇന്ത്യന്‍ ക്രൂ മുഴുവന്‍ ചെക്ക് ഔട്ട് ചെയ്തിട്ടും എന്നെ മാത്രം വിട്ടില്ല. പാകിസ്ഥാന്‍ പാസ്‌പോര്‍ട്ടാണ് എന്റെ കൈയ്യില്‍ ഉണ്ടായിരുന്നതെന്നാണ് ഇതിനൊക്കെ കാരണം. കുറേ നേരം ചോദ്യം ചെയ്തു പിന്നെ ഒരു അഭിമുഖവും നടത്തിയ ശേഷമാണ് വിട്ടയച്ചത്. നമ്മുടെ രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് ഇത്തരം അനുഭവങ്ങളിലൂടെയാണ് ഞാന്‍ മനസിലാക്കുന്നതെന്ന് പറഞ്ഞു കൊണ്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്.

https://twitter.com/AlamSabah/status/953142726966501376

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്