നെപ്പോകിഡ്സിനെ പോലെ അൺലിമിറ്റഡ് സെക്കന്റ് ചാൻസ് ഞങ്ങൾക്കില്ല..: റോഷൻ മാത്യു

സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് നെപ്പോട്ടിസം എന്നത്. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും സഹായത്തോടെ സിനിമയിൽ എത്തുകയും, പിന്നീടുള്ള എല്ലാ അവസരത്തിനും ഈ സ്വജനപക്ഷപാതം ഉപയോഗിക്കുകയും ചെയ്യുമ്പോൾ അവസരം നഷ്ടമാവുന്നത് എപ്പോഴും ഇതിലൊന്നും ഉൾക്കൊള്ളാത്ത സാധാരണക്കാരായ സിനിമാ മോഹം ഉള്ളിൽകൊണ്ടുനടക്കുന്ന യുവതീയുവാക്കൾക്കാണ്. ഇപ്പോഴിതാ നെപ്പോട്ടിസത്തെ കുറിച്ച് റോഷൻ മാത്യു പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

സിനിമ എന്നത് പൊതുജനങ്ങളിൽ നിന്നും ഏറെ ശ്രദ്ധ ലഭിക്കുന്ന ജോലിയാണെന്നും, അതുകൊണ്ട് തന്നെ സൂപ്പർ സ്റ്റാറുകളുടെ മക്കൾക്ക് സ്വാഭാവികമായും മറ്റുള്ളവരെക്കാൾ ജന ശ്രദ്ധയും അവസരവും ലഭിക്കുമെന്നാണ് റോഷൻ മാത്യു പറയുന്നത്. അതുകൊണ്ട് തന്നെ നെപ്പോ കിഡ്സ് അല്ലാത്ത തങ്ങളെ പോലെയുള്ളവർക്ക് അൺലിമിറ്റഡ് സെക്കന്റ് ചാൻസ് ലഭിക്കില്ലെന്നും റോഷൻ മാത്യു പറയുന്നു.

“പൊതുജനങ്ങളില്‍ നിന്ന് ഏറെ ശ്രദ്ധ ലഭിക്കുന്ന ഒരു ജോലിസ്ഥലമാണിത്. അവിടെ സിനിമാ കുടംബങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ക്ക് അല്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍ക്ക് സ്വാഭാവികമായും മറ്റുള്ളവരേക്കാള്‍ ജനശ്രദ്ധ കിട്ടാറുണ്ട്. എന്നാല്‍ ഒരു തരത്തില്‍ ഇതൊരു അധിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്.

എന്നാല്‍ അതേസമയം, ഇത്തരത്തിലുള്ള ജനശ്രദ്ധയില്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് ജനങ്ങൾ രണ്ടാമത് ഒരു ചാൻസ് തരില്ല എന്ന് അറിയുന്നതിന്റെ സമ്മർദ്ദം ഉണ്ട്. നിങ്ങൾക്ക് ഒരിക്കലും അൺലിമിറ്റഡ് സെക്കന്റ് ചാൻസ് ലഭിക്കില്ല. ആദ്യത്തേതിൽ തന്നെ നിങ്ങൾ പരാജയപ്പെട്ടു പോവുകയാണെങ്കിൽ, അത് നിങ്ങളുടെ അവസാനമായിരിക്കും. എന്നാൽ സിനിമ പശ്ചാത്തലത്തിൽ നിന്ന് വരുന്നവർക്ക് അത് അങ്ങനെയല്ല. എനിക്ക് തോന്നുന്നത് സിനിമയ്ക്ക് പുറത്ത് നിന്ന് വരുന്നവരെക്കാൾ കൂടുതൽ അവർക്കാണ് സെക്കന്റ് ചാൻസസ് കൂടുതലായി ലഭിക്കുക.” എന്നാണ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ റോഷൻ മാത്യു പറഞ്ഞത്.

അതേസമയം സുധാൻസു സരിയ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രമായ ‘ഉലാജ്’ ആണ് റോഷന്റെ പുതിയ ചിത്രം. ജാൻവി കപൂർ ആണ് ചിത്രത്തിൽ നായിക. ഷെയ്ഖ്–സുദാൻസു സരിയ എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.

ഗുൽഷൻ ദേവയ്യ, രാജേഷ് ടൈലങ്, സച്ചിൻ ഖഡേക്കർ, രാജേന്ദ്ര ഗുപ്ത, ജിതേന്ദ്ര ജോഷി തുടങ്ങീ മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇന്നലെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ‘ചോക്ക്ഡ്’ ആയിരുന്നു റോഷന്റെ ആദ്യ ബോളിവുഡ് ചിത്രം. കൂടാതെ റിച്ചി മെഹ്ത്തയുടെ പോച്ചർ എന്ന വേവ് സീരീസിലും റോഷൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പികച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി