ആ 20 മിനിറ്റ് കട്ട് ചെയ്യണമെന്ന് ഒരു തിയേറ്റര്‍ ഉടമ പറഞ്ഞു, ഇപ്പോള്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചു: റോണി ഡേവിഡ്

റിലീസ് ദിവസം തന്നെ ഗംഭീര പ്രതികരണം നേടിയതോടെ കൂടുതല്‍ തിയേറ്ററുകളില്‍ ‘കണ്ണൂര്‍ സ്‌ക്വാഡ്’ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന് സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും കഴിഞ്ഞദിവസം തിയേറ്റര്‍ സന്ദര്‍ശനം തുടങ്ങിയിരുന്നു. അതിനിടെ ഒരു തിയേറ്റര്‍ ഉടമ തന്നോട് 20 മിനിറ്റ് കട്ട് ചെയ്ത് സിനിമയുടെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റോണി ഡേവിഡ്.

സിനിമ ഇറങ്ങുന്നതിന് മുമ്പ് മലബാറിലെ ഒരു തിയേറ്റര്‍ ഓണര്‍ സിനിമയുടെ ദൈര്‍ഘ്യത്തെ കുറിച്ച് അന്വേഷിച്ചു. രണ്ടേ മുക്കാല്‍ മണിക്കൂറിനടുത്ത് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ 20 മിനിറ്റ് കട്ട് ചെയ്‌തേക്ക് എന്നാണ് തിയേറ്റര്‍ ഉടമ പറഞ്ഞത്. അപ്പോള്‍ താനൊന്നും മിണ്ടിയില്ല. പുള്ളി വീണ്ടും ഇതേ കാര്യം ആവശ്യപ്പെട്ടു.

താന്‍ പെട്ടന്ന് ക്ഷോഭിക്കുന്നയാളാണ്. മൂന്നാം തവണയും ഇതാവര്‍ത്തിച്ചപ്പോള്‍ അടുത്ത തവണ തിരക്കഥയെഴുതുമ്പോള്‍ ചേട്ടനേയും വിളിക്കാമെന്ന് മറുപടി നല്‍കി. ഇപ്പോള്‍ അദ്ദേഹം വിളിച്ചിട്ട് ഒന്നും കാര്യമായി എടുക്കരുതെന്ന് ഖേദം പ്രകടിപ്പിച്ചു എന്നാണ് റോണി വ്യക്തമാക്കിയത്.

സത്യസന്ധമായി എല്ലാ കാര്യങ്ങളും ചെയ്തതുകൊണ്ടായിരിക്കാം ഈ കോരിച്ചൊരിയുന്ന മഴയത്തും ആളുകള്‍ തിയേറ്ററിലേക്ക് വരുന്നത്. എല്ലാവരും സന്തോഷമായി തിരിച്ചുപോകുന്നതില്‍ സന്തോഷം. മമ്മൂക്കയ്ക്ക് റോബിയുടെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നു എന്നും റോണി കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം

ശൂന്യമായ ആകാശ പാത, പശ്ചിമേഷ്യന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികള്‍; യുഎസ് കൂടി ഇറങ്ങിയതോടെ കടുത്ത നഷ്ടത്തിലും വാണിജ്യവിമാനങ്ങള്‍ പൂര്‍ണമായും മറ്റ് പാതകളിലേക്ക്

അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലില്‍ തിരിച്ചടി; ജറൂസലേമും ടെല്‍ അവീവും ഉള്‍പ്പെടെ പത്തിടങ്ങളില്‍ ഇറാന്‍ ആക്രമണം

‘താരങ്ങളെ അപമാനിക്കുന്ന നിലപാട്’; അമ്മ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവത്തിൽ പ്രതികരിച്ച് ജയൻ ചേർത്തല

മോദിയും കൂട്ടാളികളും നടത്തിയ തട്ടിപ്പില്‍ പിഎന്‍ബിക്കുണ്ടായ നഷ്ടം പരിഹരിക്കും; 40.83 കോടിയുടെ സ്വത്തും 19.50 കോടിയുടെ ഫ്‌ളാറ്റും പഞ്ചാബ് നാഷണല്‍ ബാങ്കിന് വിട്ടു നല്‍കണമെന്ന് കോടതി

ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റ ഈ പുസ്തകം തീര്‍ച്ചയായും വായിക്കപ്പെടേണ്ടത്; മൂല്യം നിര്‍ണ്ണയിക്കേണ്ടത് വായനക്കാര്‍; അഖിലിനെ പിന്തുണച്ചു വിമര്‍ശനങ്ങള്‍ തള്ളിയും ശ്രീകുമാരന്‍ തമ്പി

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ