അസുഖങ്ങള്‍ ബാധിച്ച് അവശനായി, സാമ്പത്തിക ബുദ്ധിമുട്ടുകളും ചെക്ക് കേസുകളും വേറെ.. സുഹൃത്തിനെ വിശ്വസിച്ച് റിസബാവ സൗഭാഗ്യങ്ങള്‍ തട്ടിതെറിപ്പിച്ചു: ആലപ്പി അഷ്‌റഫ്

ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷം ഇന്നും മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റിസബാവ പിന്നീട് അധികം മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാത്രമല്ല, അന്യഭാഷകളില്‍ നിന്നും വന്ന ഓഫറുകള്‍ തട്ടിക്കളയുകയും ചെയ്തിരുന്നു എന്നാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍ ഹരിഹര്‍ നഗറിന് ശേഷം താരമൂല്യമുള്ള നടനായി റിസബാവ മാറി.

സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കെല്ലാം റീമേക്ക് ചെയ്യാന്‍ സമീപിച്ചവര്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം വില്ലനായി റിസബാവ തന്നെ വേണമെന്നതായിരുന്നു. എന്നാല്‍ റിസബാവ അതൊന്നും സ്വീകരിച്ചില്ല എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. ”തെലുങ്കിലെ ഒരു നിര്‍മ്മാതാവ് മൂന്ന് ലക്ഷം രൂപ ഓഫര്‍ ചെയ്താണ് സമീപിച്ചത്. അന്ന് അതൊരു വലിയ തുകയാണ്. ഹിന്ദിയില്‍ നിന്ന് ബൊപ്പയ്യ എന്ന നിര്‍മ്മാണ കമ്പനിയും റീമേക്ക് ആവശ്യവുമായി എത്തി.”

”എല്ലാവര്‍ക്കും ആവശ്യം റിസബാവ തന്നെ വില്ലന്‍ വേഷം ചെയ്യണമെന്നതായിരുന്നു. എന്നാല്‍ ഇക്കാര്യം പറയാന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും റിസബാവയെ കിട്ടിയില്ല. കുറേനാള്‍ ഇങ്ങനെ വിളിച്ചിട്ട് കിട്ടാതിരുന്നതുകൊണ്ട് നേരില്‍ ചെന്നുകാണാന്‍ ശ്രമിച്ചു. അതും നടന്നില്ല. ഒടുവില്‍ ഒരു ദിവസം അദ്ദേഹത്തെ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചു. ഈ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും പണം ഒരു പ്രശ്നമാകില്ലെന്നും പറഞ്ഞു. പക്ഷേ അതൊന്നും ശരിയാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.”

”താന്‍ നായകനാകാനാണ് ശ്രമിക്കുന്നതെന്നും അതിന് ഏതാനും അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും ഇനി വില്ലന്‍ വേഷത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു അന്ന് റിസബാവ പറഞ്ഞ മറുപടി. എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം തീരുമാനം മാറ്റിയില്ല. ഒടുവില്‍ റീമേക്ക് ചെയ്തവര്‍ മറ്റു നടന്‍മാരെ ആ വേഷത്തിലേക്ക് കൊണ്ടുവന്നു. ഇതിന് ശേഷം റിസബാവ വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പിന്നീട് നിലനില്‍പ്പിനായി സീരിയലിലേക്ക് മാറി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് റിസബാവയെ കാണുന്നത്.”

”ആ സമയം അദ്ദേഹം അസുഖങ്ങള്‍ ബാധിച്ച് അവശനാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും ചെക്ക് കേസുകളും വേറെ. അന്ന് ആ അവസരങ്ങള്‍ കളയാതിരുന്നെങ്കില്‍ ഈ ഗതികേട് വരുമായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. ഒരു സുഹൃത്തിന്റെ വാക്ക് കേട്ടാണ് അന്ന് ആ വേഷങ്ങള്‍ ഏറ്റെടുക്കാതിരുന്നതെന്ന് റിസബാവ പറഞ്ഞു. ആ സുഹൃത്തിന്റെ പേരും അദ്ദേഹം പറഞ്ഞിരുന്നു, അത് ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല” എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി