രാവിലെ മൂന്നിന് എഴുന്നേറ്റാലേ ഷൂട്ട് ചെയ്യാനാവുള്ളു, 60 ഓളം മേക്കപ്പ്മാന്‍മാരും ഉണ്ടാകും.. ആരും കാരവാനിലേക്ക് പോവില്ല: റിയാസ് ഖാന്‍

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ റിയാസ് ഖാന്‍. സോമന്‍ സംബവന്‍ എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇനി ഒരിക്കലും സംഭവിക്കാത്തത്രയും മനോഹരമായതും അമ്പരിപ്പിക്കുന്നതുമായ അനുഭവമായിരുന്നു സെറ്റില്‍ എന്നാണ് റിയാസ് ഖാന്‍ പറയുന്നത്.

തങ്ങള്‍ക്ക് എല്ലാം സൗകര്യവും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ഓരോ വണ്ടിയുണ്ട്. അതിന് പ്രോട്ടോകോളുമുണ്ട്. വണ്ടി കണ്ടു പിടിക്കുന്നതിന് തന്നെ കുറേ നേരമാവും. സാധാരണമായി എല്ലാ സെറ്റിലും ഭക്ഷണം ബൊഫെ ആയി നല്‍കും. അല്ലെങ്കില്‍ നമ്മള്‍ക്ക് കൊണ്ടുതരും. ഇവിടെ എല്ലാ ഭക്ഷണവും ഉണ്ട്. നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ചൈനീസ് എല്ലാം.

നമ്മള്‍ പറയുന്നതിനുസരിച്ച് കുക്ക് ചെയ്ത് തരും. പക്ഷെ ഭക്ഷണം കഴിക്കാന്‍ കുറേ ദൂരം പോവണം. ഭക്ഷണം കഴിച്ച് തിരിച്ച് ഇത്രയും ദൂരം വരണം. അതിനാല്‍ ആരും പോവില്ല. വെള്ളമുണ്ടെങ്കില്‍ താ എന്ന് പറയും. കാരവാനും ദൂരെയായിരിക്കും അതും വേണ്ടെന്ന് പറയും. അതിനാല്‍ ലൊക്കേഷനടുത്ത് എല്ലാവരും ചുറ്റും കൂടിയിരിക്കും.

ഓരോരുത്തരുടെ ഷൂട്ട് കഴിഞ്ഞ് അവിടെ വന്നിരിക്കും. വളരെ സൈലന്റായി തമാശ പറയും. യഥാര്‍ത്ഥത്തില്‍ സാറിന് അതെല്ലാം ഇഷ്ടമാണ്. സെറ്റില്‍ ആരും താരങ്ങളുടെ പേര് ആയിരുന്നില്ല വിളിച്ചിരുന്നത്. കഥാപാത്രങ്ങളുടെ പേര് ആയിരുന്നു. കാരവാനിലും കഥാപാത്രങ്ങളുടെ പേര് ആണ് എഴുതിയത്. കഠിനമായ അധ്വാനത്തിലൂടെയാണ് മണിരത്‌നം ഈ സിനിമ ഒരുക്കിയത്.

മറ്റൊരു സംവിധായകരുടെ സഹായവും ഇല്ല. അദ്ദേഹത്തിന്റെ സിംഗിള്‍ മാന്‍ ഷോയാണ്. എല്ലാം അദ്ദേഹമാണ് ചെയ്യുക. എല്ലായിടത്തും അദ്ദേഹം തന്നെയാണ് ഉണ്ടാവുക. സിനിമ പ്ലാന്‍ പ്രകാരം നടന്നില്ലെങ്കില്‍ ബുദ്ധിമുട്ടാവും. അതിനാല്‍ എല്ലാവരും രാവിലെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കണം. രാവിലെ 6നും 6.30 മണിക്കും ഉള്ളില്‍ ആദ്യ ഷോട്ട് എടുത്തിരിക്കണം.

അങ്ങനെ നടന്നാലെ ഇത് സാധ്യമാവൂ. മൂന്ന് മണിക്ക് എഴുന്നേറ്റാലേ നാല് മണിക്ക് മേക്ക് അപ്പ് തുടങ്ങാന്‍ പറ്റൂ. നാല് മണിക്ക് മേക്കപ്പ് ചെയ്താലേ അഞ്ച് മണിക്ക് ബ്രേക്ക് ഫാസ്റ്റ് എത്തുള്ളൂ. അത് കഴിഞ്ഞാലേ ആറ് മണിക്ക് ആദ്യ ഷോട്ട് എടുക്കാന്‍ പറ്റൂ. ഒരു വലിയ മുറി മുഴുവന്‍ മേക്ക് അപ്പ് സ്റ്റുഡിയോ സെറ്റ് ചെയ്തു. മുഴുവന്‍ കണ്ണാടി.

60 ഓളം മേക്കപ്പ് മാന്‍ ഉണ്ടാവും. എല്ലാവര്‍ക്കും പ്രത്യേക കസേര ഉണ്ടാവും. ഇനി ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ല. എല്ലാ നടന്‍മാരും ഒരുമിച്ച് കണ്ണാടിക്ക് മുന്നില്‍ ഇരിക്കുന്നത് ആലോചിച്ച് നോക്കൂ. ഹായ് തൃഷ എന്നൊക്കെ പറഞ്ഞ്. എല്ലാവരും ഒന്നായിരുന്നു. വൈകുന്നേരം 5.30ന് ഉുള്ളില്‍ ഷൂട്ടിംഗ് കഴിയും എന്നാണ് റിയാസ് ഖാന്‍ പറയുന്നത്.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ