നാണമില്ലേ, ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്; എം. സി ജോസഫൈന്‍ എന്ന വിഷത്തെ വലിച്ചെറിയൂ'; മാപ്പ് പറയണമെന്ന് രേവതി സമ്പത്ത്

ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈനെ വിമര്‍ശിച്ച് നടി രേവതി സമ്പത്ത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. എത്ര നിര്‍വികാരമായാണ് നിങ്ങള്‍ കാര്യങ്ങളെ കാണുന്നത്.

ഇങ്ങനെ സംഭവിക്കുന്നത് ആദ്യമായല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തത് നിങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്. എന്തെങ്കിലും പ്രശ്നം അറിയിക്കാന്‍ വനിതാ കമ്മീഷനെ സമീപിച്ച ഞാന്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ അനുഭവിച്ച കാര്യമാണിതെന്ന് രേവതി കുറിച്ചു.

“നാണമില്ലേ വനിത കമ്മീഷന്? എന്തുമാത്രം നിര്‍വികാരമായാണ് നിങ്ങള്‍ കാര്യങ്ങളെ കാണുന്നത്. ഇങ്ങനെ സംഭവിക്കുന്നത് ആദ്യമായല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തത് നിങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്. എന്തെങ്കിലും പ്രശ്നം അറിയിക്കാന്‍ വനിതാ കമ്മീഷനെ സമീപിച്ച ഞാന്‍ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ അനുഭവിച്ച കാര്യമാണിത്.

ഇത് അതിക്രൂരമായ ടോര്‍ച്ചറിംഗാണ്. ആക്രമിക്കപ്പെട്ടവരെ അപമാനിക്കുകയും അവരുടെ സ്വകാര്യതയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയും ചെയ്യുന്നത് നിങ്ങളുടെ സ്ഥിരം നാടകമാണ്. ഇത്തരം ഹീനപ്രവൃത്തികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തന്നെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിഷത്തിന് തുല്യമായ എം സി ജോസഫൈനെ എത്രയും പെട്ടന്ന് തന്നെ സ്ഥാനത്ത് നിന്ന് മാറ്റണം. കൂടാതെ അവര്‍ എത്രയും പെട്ടെന്ന് തന്നെ മാപ്പ് പറയുകയും വേണം. ഇത് കുറച്ച് കൂടിപ്പോയി. ഇനി ഇങ്ങനെ ഉണ്ടാവരുത്.”

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ