'അവരെ വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല; 20ാം വയസ്സിലെ വിവാഹജീവിതം സുന്ദരമായിരുന്നു, പക്ഷേ...' ; വിവാഹമോചനത്തെ കുറിച്ച് രേവതി

1983 ല്‍ തമിഴ് സിനിമാ ലോകത്ത് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുകയാണ് നടി രേവതി. ഇപ്പോഴിതാ നടിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒരു മകള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്ന കാലത്തെ പറ്റിയുമൊക്കെ രേവതി ജോലി ലൂക്കോസുമായി നടത്തിയ അഭിമുഖത്തില്‍ മനസ് തുറന്ന് സംസാരിക്കുന്നുണ്ട്.

രേവതിയുടെ വാക്കുകള്‍

ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്‌നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. അവര്‍ ഓക്കേ പറഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ കാത്തിരുന്നേനേ, കാരണം എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല. അത് തീര്‍ച്ചയാണ്.

അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു, ഞങ്ങള്‍ക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു. പക്ഷേ എപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ പറ്റില്ലാ എന്ന് രണ്ട് പേര്‍ക്കും തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. പ

ഞങ്ങള്‍ അഞ്ചാറ് വര്‍ഷം കൂടി അതിനായി ശ്രമിച്ചിരുന്നു, പക്ഷേ വര്‍ക്കൌട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ് പിരിഞ്ഞത്. നല്ല സുഹൃത്തുക്കളില്‍ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുന്‍പ് പിരിയുന്നതാണ് നല്ലത്. വിവാഹവും സൌഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല, സ്വയം സത്യസന്ധത പുലര്‍ത്തുന്നതല്ലേ നല്ലത്. അതിനാലാണ് രണ്ടുപേരുടെയും തീരുമാനത്തോടെ വേര്‍പിരിഞ്ഞത് എന്ന് നേരേ ചൊവ്വേ അഭിമുഖത്തില്‍ രേവതി പറഞ്ഞു.

ഇപ്പോഴും കാണാറും സംസാരിക്കാറുമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി പറഞ്ഞിട്ടുണ്ട്. വേര്‍പിരിഞ്ഞ് ജീവിക്കുന്നതില്‍ ഞങ്ങള്‍ രണ്ട് പേരും കുറെക്കൂടി സന്തോഷത്തോടെയാണ് ജീവിക്കുന്നത്. വിവാഹത്തില്‍ കോംപ്രമൈസസ് വേണം. ഞങ്ങള്‍ക്ക് വേറെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പിരിയുന്നതില്‍ വേറെ പ്രതിസന്ധിയുണ്ടായില്ല. കുട്ടികളില്ലാത്തതും ഒരു കാരണമാണ്. അതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാന്‍ പിരിഞ്ഞു കഴിയുക എന്നത് ഞങ്ങള്‍ ഒരു തീരുമാനമെടുക്കുകയായിരുന്നു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു