എന്തുകൊണ്ട് ഞങ്ങളെ ലെസ്ബിയന്‍സ് എന്ന് വിളിക്കുന്നു' എന്ന് ഞാന്‍ ചോദിച്ചിരുന്നു, അത് തെറ്റിദ്ധരിക്കപ്പെട്ടു; വിശദീകരണവുമായി രഞ്ജിനി ജോസ്

താന്‍ സ്വവര്‍ഗ്ഗാനുരാഗിയല്ല എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയിലെ ചില പരാമര്‍ശം എല്‍ജിബിടിക്യു കമ്യൂണിറ്റിയിലുള്ളവരെ വേദനിപ്പിച്ചു എന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നിയെന്ന് രഞ്ജിനി ജോസ്. ഇപ്പോഴിതാ തന്റെ വാക്കുകളില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി.

രഞ്ജിനിയുടെ വാക്കുകള്‍

‘കഴിഞ്ഞ ദിവസം ഞാന്‍ പങ്കുവെച്ച വീഡിയോയ്ക്ക് എനിക്ക് പിന്തുണ അറിയിച്ച എല്ലാവര്‍ക്കും അകമഴിഞ്ഞ നന്ദി. ഇത്രയധികം എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആളുകളുണ്ടെന്ന് എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. എല്ലാവരും പറഞ്ഞത് ഈ വിഷയത്തെ നിയമപരമായി നേരിടണം എന്നാണ് . അതുകൊണ്ട് തന്നെ കാര്യങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനം’, രഞ്ജിനി പറഞ്ഞു. ‘എന്തുകൊണ്ട് ഞങ്ങളെ ലെസ്ബിയന്‍സ് എന്ന് വിളിക്കുന്നു’ എന്ന് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ അത് എല്‍ജിബിടിക്യു കമ്യൂണിറ്റിയിലുള്ളവര്‍ക്ക് ബുദ്ധിമുട്ട് ആയി എന്ന് പലരും പറഞ്ഞ് അറിഞ്ഞു. പക്ഷെ ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഒന്നും തന്നെ കമ്യൂണിറ്റിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല.

എന്റെ സുഹൃത്ത് ബന്ധങ്ങളിലുള്ളവര്‍ക്ക് അവരുടേതായ താത്പര്യങ്ങളുണ്ട്, അവരെ അങ്ങനെ തന്നെയാണ് സ്വീകരിക്കുന്നതും. എല്‍ജിബിടിക്യു എന്ന കമ്യൂണിറ്റിയെക്കുറിച്ച് ഇന്നലെ കേട്ട ആളല്ല ഞാന്‍. വര്‍ഷങ്ങളായി ആ കമ്യൂണിറ്റിയിലുള്ളവരുമായി എനിക്ക് സൗഹൃദമുണ്ട്. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ, അവര്‍ എങ്ങനെയാണോ അതുപോലെ തന്നെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന ആള്‍ കൂടിയാണ് ഞാന്‍. അവരെ അങ്ങേയറ്റം ഞാന്‍ പിന്തുണയ്ക്കാറുമുണ്ട്’.

‘എല്‍ജിബിടിക്യു കമ്യൂണിറ്റിയെ ഒരു തരത്തിലും മോശമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അച്ഛനെ പോലെയും ചേട്ടനെ പോലെയും സഹോദരിയെ പോലെയും ഒക്കെ കാണുന്നവരെ കുറിച്ച് തങ്ങളുടെ പേര് ചേര്‍ത്ത് പറഞ്ഞാല്‍ ഈ കമ്യൂണിറ്റിയിലുള്ളവര്‍ക്ക് പോലും വിഷമം വരില്ലേ, പ്രതികരിക്കില്ലേ. അത്രയേ ഞാനും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ആരും വേദനിക്കരുത്, തെറ്റിദ്ധരിയ്ക്കരുത്’, രഞ്ജിനി ജോസ് വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത