'അഹങ്കാരി സ്‌ക്രിപ്റ്റ് ചോദിച്ചല്ലേ' എന്ന് പറഞ്ഞ് സിനിമയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്: രമ്യ നമ്പീശന്‍

തിരക്കഥ വായിക്കാന്‍ ചോദിച്ചതിന് ചില മലയാള സിനിമകളില്‍ നിന്നും തന്നെ പുറത്താക്കിയിട്ടുണ്ടെന്ന് രമ്യ നമ്പീശന്‍. സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ അഹങ്കാരി ആണെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും പുറത്താക്കും. പ്രതിഫലം ചോദിക്കണോ വേണ്ടയോ എന്ന് തോന്നിപ്പോകും, കാരണം പലരുടെയും പെരുമാറ്റം അത്തരത്തിലാണ് എന്നാണ് രമ്യ പറയുന്നത്.

”പണ്ട് സ്‌ക്രിപ്റ്റ് ചോദിക്കുമ്പോ തരില്ലായിരുന്നു, ഇപ്പോള്‍ സ്‌ക്രിപ്റ്റ് ചോദിക്കുമ്പോ തരും. പണ്ട് സ്‌ക്രിപ്റ്റ് ചോദിച്ചിരുന്നപ്പോള്‍ സിനിമ പോയിരുന്നു. സ്‌ക്രിപ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോള്‍ ‘അഹങ്കാരി സ്‌ക്രിപ്റ്റ് ചോദിച്ചല്ലേ, ഈ സിനിമയില്‍ നിന്നും ഔട്ട്’ എന്നായിരുന്നു.”

”ഇപ്പോ സ്‌ക്രിപ്റ്റ് ചോദിച്ചിട്ട് തന്നില്ലെങ്കില്‍ വേണ്ട അഭിനയിക്കില്ല എന്ന് തന്നെയങ്ങ് വിചാരിക്കും. സ്‌ക്രിപ്റ്റ് അറിഞ്ഞാല്‍ മാത്രമേ എല്ലാവര്‍ക്കും ഒരു ഇന്‍വോള്‍മെന്റ് ഉണ്ടാവുകയുള്ളു. അങ്ങനെയാണ് ഒരു സിനിമ ലീഡ് ചെയ്യണ്ടത്. ഫീമെയില്‍ ലീഡ് ചെയ്യുന്ന ഒരാള്‍ക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ തരില്ലെന്ന് പറയുന്നത് ഡിസ്‌ക്രിമേഷന്റെ വലിയൊരു ഭാഗമാണ്.”

”ചില സയത്ത് പ്രതിഫലം ചോദിക്കുമ്പോള്‍ ‘നിങ്ങള്‍ പൈസ ചോദിക്കുന്നോ’ എന്നാകും. നമ്മള് ജോലി ചെയ്തതിന് പൈസ ചോദിച്ചാല്‍ നമ്മള് തെറ്റ് ചെയ്ത പോലെ തോന്നും. പൈസ ചോദിക്കാമോ, പാടില്ലേ എന്ന് കണ്‍ഫ്യൂഷന്‍ ആകും. അങ്ങനെയുള്ള അവസ്ഥയില്‍ നിന്നൊക്കെ മാറി. ഇപ്പോള്‍ കുറച്ചൊക്കെ മാറ്റം വന്നിട്ടുണ്ട്” എന്നാണ് രമ്യ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ബി 32 മുതല്‍ 44 വരെ’ എന്ന സിനിമയാണ് രമ്യയുടെതായി റിലീസ് ചെയതിരിക്കുന്നത്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മിക്കുന്ന ചിത്രം ശ്രുതി ശരണ്യമാണ് സംവിധാനം ചെയ്യുന്നത്. സരിന്‍ ഷിഹാബ്, അശ്വതി ബി, അനാര്‍ക്കലി മരയ്ക്കാര്‍, കൃഷ്ണ കുറുപ്പ്, റെയ്‌ന രാധാകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ