ഗ്രീഷ്മയെയും ലൈലയെയും വെച്ചു നോക്കുമ്പോള്‍ എന്റെ ഷൈനി പാവമല്ലേ?'; ഉടല്‍ സംവിധായകന്‍

കേരളത്തില്‍ സ്ത്രീകള്‍ പ്രതികളാകുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ രതീഷ് രഘുനന്ദന്‍. സമീപകാല കുറ്റകൃത്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ തന്റെ ഷൈനി പാവമല്ലേ എന്ന് രതീഷ് ചോദിക്കുന്നു. രതീഷ് സംവിധാനം ചെയ്ത ഉടല്‍ സിനിമയിലെ നായികാ കഥാപാത്രമാണ് ഷൈനി. സിനിമയില്‍ ദുര്‍ഗകൃഷ്ണയാണ് ഷൈനിയെ അവതരിപ്പിച്ചത്.

ഉടല്‍ സിനിമയില്‍ സ്ത്രീ കഥാപാത്രം ക്രൂരകൃത്യം ചെയ്തപ്പോള്‍ പലരും സംശയിച്ചെന്നും ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോ എന്നുപോലും തന്നോട് ചോദിച്ചവരുണ്ടെന്നും രതീഷ് പറയുന്നു.

രതീഷിന്റെ വാക്കുകള്‍:

സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. ! ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ…സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്‍ പറഞ്ഞ ആര്‍ക്കുമില്ലാതിരുന്ന നിവര്‍ത്തികേടുകൊണ്ട്.

ഉടല്‍ കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്‍ മുഴുവന്‍ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം. ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാള്‍ കടുകട്ടി മനസ്സുള്ളവരെ കാണാം.

ഒരു തരിമ്പു പോലും സഹതാപമര്‍ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നു!

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്