അക്കാദമി പരാതിപ്പെട്ടിട്ടില്ല, പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടിരുന്നു: രഞ്ജിത്ത്

ഡെലിഗേറ്റ് പാസില്ലാതെ സംഘര്‍ഷമുണ്ടാക്കിയതിനാണ് പൊലീസ് കേസ് എടുത്തതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. അക്കാദമി പൊലീസിന് കംപ്ലെയ്ന്‍ന്റ് കൊടുത്തിട്ടില്ല. ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമയ്ക്ക് പലര്‍ക്കും കയറാന്‍ പറ്റിയില്ല. അപ്പോള്‍ സംഘര്‍ഷം ഉണ്ടായി.

പൊലീസ് സ്വമേധയാ കേസ് എടുത്തതാണ്. ഇത്രയധികം ജനങ്ങള്‍ ഉള്ള സ്ഥലത്ത് ഒരു സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് ഇടപെടും. എന്താണ് സംഭവിച്ചത് എന്നൊന്നും അക്കാദമിക്ക് അറിയില്ല. അക്കാദമി യാതൊരു തരത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ല പ്രശ്‌നം പരിഹരിക്കാന്‍ താനും അക്കാദമി ചെയര്‍മാനും ഇടപെട്ടിരുന്നു എന്നാണ് രഞ്ജിത്ത് പറയുന്നത്.

പ്രതിഷേധക്കാര്‍ ഫെസ്റ്റിവല്‍ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചെന്നും പൊലീസ് ആരോപിക്കുന്നു. എന്നാല്‍ ഡെലിഗേറ്റ് പാസുണ്ടായിരുന്നു എന്നാണ് പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കലാപക്കുറ്റം ചുമത്തിയാണ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്നും ഒപ്പമുണ്ടായിരുന്ന നവീന്‍ കിഷോര്‍ രക്തം തുപ്പിയെന്നും പ്രതിയാക്കപ്പെട്ട നിഹാരിക ആരോപിച്ചിരുന്നു. തിയേറ്ററിന് മുന്നില്‍ സംഘര്‍ഷമുണ്ടായതോടെ മ്യൂസിയം പൊലീസ് ആണ് കേസ് എടുത്തത്.

Latest Stories

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു