ഷൂട്ടിംഗ് സെറ്റില്‍ അപകടം; രണ്‍ദീപ് ഹൂഡയ്ക്ക് പരിക്ക്

ബോളിവുഡിലെ മികച്ച അഭിനേതാക്കളിലൊരാളാണ് രണ്‍ദീപ് ഹൂഡ. താരത്തിന്റെ പുതിയ വെബ് സീരീസ് ഇന്‍സ്‌പെക്ടര്‍ അവിനാഷിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ വെബ് സീരിസിന്റെ ചിത്രീകരണത്തിനിടയില്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലാണ് താരം. ഇനി കുറച്ചു നാള്‍ രണ്‍ദീപ് ഹൂഡ ബെഡ് റെസ്റ്റിലായിരിക്കും.

കുതിര സവാരിക്കിടെ രണ്‍ദീപ് ബോധംകെട്ട് വീഴുകയായിരുന്നു. മുമ്പ് പൂര്‍ത്തിയാക്കിയ ബയോപിക് ചിത്രം ‘സ്വതന്ത്ര വീര്‍ സവര്‍ക്കറി’നു വേണ്ടി 22 കിലോ ശരീര ഭാരം താരം കുറച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കാല്‍മുട്ടിന് ചുറ്റും പേശികളില്‍ ബലക്കുറവ് അനുഭവപ്പെടുകയുണ്ടായിരുന്നു.

ഇപ്പോഴുണ്ടായ വീഴ്ചയില്‍ കാല്‍മുട്ടിലും കാലിലും വലിയ ആഘാതം സൃഷ്ടിച്ചുവെന്നും ഇടതു കാലിനേറ്റ പരിക്കിനു ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്നാണ് വാര്‍ത്ത. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. അപകടമുണ്ടായ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സമീപകാലത്ത് നെറ്റ്ഫ്‌ള്കിസില്‍ റിലീസ് ചെയ്ത ‘ക്യാറ്റ്’ എന്ന വെബ് സീരിസിലെ പ്രകടനം വളരെ പ്രശംസ രണ്‍ദീപിന് നേടിക്കൊടുത്തിരുന്നു. ഫെബ്രുവരിയില്‍ തിയറ്ററിലെത്തുന്ന സ്വതന്ത്ര വീര്‍ സവര്‍ക്കറിനു വേണ്ടി കുറച്ചു കാലമായി കടുത്ത ഡയറ്റിലായിരുന്നു താരം.

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം പറയുന്ന ചിത്രം മഹേഷ് വി. മഞ്ജരേക്കറാണ് സംവിധാനം ചെയ്യുന്നത്. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ