ദുല്‍ഖറിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തിയ ബോളിവുഡ് താരം ഇതാണ്..; നടിക്കെതിരെ ട്രോളുകള്‍, ഒടുവില്‍ പേരെടുത്ത് പറഞ്ഞ് ക്ഷമ ചോദിച്ച് റാണ

സോനം കപൂറിനോട് ക്ഷമ ചോദിച്ച് തെലുങ്ക് താരം റാണ ദഗുബതി. ഒരു സിനിമയുടെ സെറ്റില്‍ ഒരു പ്രമുഖ ബോളിവുഡ് നടി ദുല്‍ഖറിന്റെ സമയം പാഴാക്കി എന്നായിരുന്നു ‘കിംഗ് ഓഫ് കൊത്ത’യുടെ പ്രമോഷന്‍ പരിപാടിക്കിടെ റാണ പറഞ്ഞത്. സോനം കപൂറിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു റാണ സംസാരിച്ചത്.

‘ദി സോയ ഫാക്ടര്‍’ എന്ന ചിത്രത്തില്‍ സോനവും ദുല്‍ഖറും ഒന്നിച്ച് അഭിനയിച്ചിരുന്നു. റാണയുടെ വാക്കുകള്‍ക്ക് പിന്നാലെ സോനം കപൂറിനെതിരെ ട്രോളുകളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സോനത്തിനോടും ദുല്‍ഖറിനോടും ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് റാണ.

”എന്റെ പ്രസ്താവനയ്ക്ക് ശേഷം സോനം നേരിടുന്ന നെഗറ്റീവ് കമന്റുകള്‍ എന്നെയാണ് ശരിക്കും അലോസരപ്പെടുത്തുന്നത്. വളരെ തമാശയായി പറഞ്ഞ കാര്യമാണ് അത്. സുഹൃത്തുക്കള്‍ എന്ന നിലയിലെ ചില തമാശകളാണ് അത്. അത് തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഞാന്‍ ശരിക്കും ക്ഷമ ചോദിക്കുന്നു. സോനത്തിനോടും ദുല്‍ഖറിനോടും ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് പറയുകയാണ് ഈ സന്ദര്‍ഭത്തില്‍.”

”ഇരുവരും വളരെ ഉയര്‍ന്ന മാന്യത പുലര്‍ത്തുന്ന വ്യക്തികളാണ്. എന്റെ പ്രസ്താവന സംബന്ധിച്ച തെറ്റിദ്ധാരണകളെ എന്റെ ഈ വിശദീകരണം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് റാണ ട്വിറ്ററില്‍ കുറിച്ചത്. അതേസമയം, കിംഗ് ഓഫ് കോത്തയുടെ ഹൈദരാബാദിലെ പ്രീ റിലീസ് ഇവന്റില്‍ ആയിരുന്നു റാണ വിവാദമായ പ്രസ്താവന നടത്തിയത്.

”ദുല്‍ഖര്‍ ആക്ടിംംഗ് സ്‌കൂളില്‍ എന്റെ ജൂനിയറായിരുന്നു. ഞങ്ങള്‍ അവിടെ സുഹൃത്തുക്കളായിരുന്നു. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. അദ്ദേഹം ഒരു ഹിന്ദി സിനിമ ചെയ്തിരുന്നു. അതിന്റെ നിര്‍മ്മാതാക്കള്‍ എന്റെ സുഹൃത്തുക്കളാണ്. എന്റെ വീടിനടുത്തായിരുന്നു ഷൂട്ടിംഗ്. ദുല്‍ഖറിനെ കാണാനാണ് ഞാന്‍ അവിടെ പോയിരുന്നു. അവന്‍ സ്പോട്ട് ബോയ്ക്കൊപ്പം മൂലയില്‍ നില്‍ക്കുകയായിരുന്നു.”

”ആ സിനിമ ചെയ്യുന്ന ഒരു വലിയ ഹിന്ദി നായിക തന്റെ ഭര്‍ത്താവുമായി ലണ്ടനില്‍ ഷോപ്പിംഗ് നടത്തുന്നതിനെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണത്തിലായിരുന്നു. അത് ഷോട്ടുകളെ ബാധിക്കുന്നുണ്ടായിരുന്നു. സെറ്റിലുള്ളവര്‍ക്കും ആശങ്കയായി. എന്നാല്‍ വളരെ ആത്മാര്‍ത്ഥതയോടെ വളരെ സഹിച്ചാണ് ദുല്‍ഖര്‍ അവിടെ പണിയെടുത്തത്. ആ സംഭവത്തില്‍ ഞാന്‍ നിര്‍മ്മാതാവിനോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു” എന്നായിരുന്നു റാണ പറഞ്ഞത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ