ഡയറക്ടര്‍ ആളെ തീരുമാനിച്ച് കൊണ്ടുതരുന്നു, ഞാന്‍ ചെയ്യുന്നു; ലിപ് ലോക്ക് സീനിനെ കുറിച്ച് രമേഷ് പിഷാരടി

നടനും സംവിധായകനുമായി മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് രമേഷ് പിഷാരടി. സര്‍വൈവല്‍ ത്രില്ലര്‍ മോഡിലുള്ള നോ വേ ഔട്ട് എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തുവരാനുള്ളത്. സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തില്‍ പിഷാരടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പിഷാരടി നായകനാവുന്ന അടുത്ത ചിത്രത്തില്‍ ഒരു ലിപ്ലോക്ക് സീന്‍ ഉണ്ടെങ്കില്‍ മലയാള സിനിമയിലെ ഏത് നായികയായിരിക്കണമെന്നും അത്തരത്തില്‍ മൂന്ന് നായികമാരെ സെലക്ട് ചെയ്യാനുമായിരുന്നു സിനിമാ ഡാഡിയുടെ അവതാരക ആവശ്യപ്പെട്ടത്.

എന്നാല്‍ തനിക്ക് ഇന്ന നായിക തന്നെ വേണമെന്നില്ലെന്നായിരുന്നു പിഷാരടിയുടെ മറുപടി.’അത് ഡയറക്ടറല്ലേ തീരുമാനിക്കേണ്ടത്. എനിക്ക് ഉമ്മ വെക്കാന്‍ ഇന്ന ആളെ വേണമെന്ന് എനിക്ക് പറയാന്‍ പറ്റില്ലല്ലോ. ഡയറക്ടര്‍ ആളെ തീരുമാനിച്ച് കൊണ്ടുതരുന്നു, ഞാന്‍ ചെയ്യുന്നു,’ താരം പറയുന്നു.

അത്തരത്തിലും ഒരു സീനുണ്ടെങ്കില്‍ ആരായാലും തനിക്ക് ഒരു താത്പര്യക്കേടുമില്ലെന്നും ചിരിച്ചുകൊണ്ട് താരം കൂട്ടിച്ചേര്‍ക്കുന്നു. നവാഗതനായ നിതിന്‍ ദേവീദാസാണ് നോ വേ ഔട്ട് അണിയിച്ചൊരുക്കുന്നത്. റെമോ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Latest Stories

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്