'ജോസഫ് സിനിമയ്ക്ക് വേണ്ടി കൂടുതൽ ടെൻഷനടിച്ചത് പ്രിയ'; രസകരമായ സംഭവം പറഞ്ഞ് രമേശ് പിഷാരടി

ജോജു ജോര്‍ജ്  നായകനായെത്തിയ “ജോസഫ്” എന്ന ചിത്രത്തെയോര്‍ത്ത് ഏറ്റവും അധികം ടെന്‍ഷനടിച്ചത് കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയാണെന്ന് രമേശ് പിഷാരടി. ചിത്രത്തിന്റെ താങ്ക്‌സ് കാര്‍ഡില്‍ രമേഷ് പിഷാരടിയുടെ പേരിന് അടുത്തു തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രിയയുടെ പേരു വന്നതെങ്ങിനെയെന്ന് പറയുകയായിരുന്നു പിഷാരടി. ജോസഫിന്റെ വിജയാഘോഷവേളയിലാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്.

“പ്രിയയും ഞാനുമാണ് ജോജുവിന്റെ ടെന്‍ഷന്‍ ഇറക്കി വെയ്ക്കുന്ന രണ്ടു സ്ഥലങ്ങള്‍. രാത്രി ഒരു മണി, രണ്ടു മണിക്കൊക്കെ ജോജു വിളിക്കും. “മഴയാടോ, എന്താ ചെയ്യാന്ന് അറിയില്ല” എന്നൊക്കെ പറഞ്ഞ് ടെന്‍ഷന്‍ അടിപ്പിക്കും. ജോസഫ് എന്ന സിനിമ നടക്കുന്ന സമയത്ത് പ്രിയ ഗര്‍ഭിണിയാണ്. “അധികം ടെന്‍ഷനൊന്നും അടിക്കരുത്. ഇനിയുള്ള മൂന്നു നാലു മാസം ശ്രദ്ധിക്കണം” എന്നൊക്കെ ഡോക്ടര്‍ പറഞ്ഞതിന്റെ പിറ്റേന്നാണ് ജോസഫിന്റെ ഷൂട്ട് തുടങ്ങുന്നത്. രാത്രി 11 മണി ആവുമ്പോള്‍ ജോജു വിളിക്കും, എന്നിട്ടു പറയും ചിത്രത്തില്‍ വെട്ടിതുണ്ടമാക്കി ചീഞ്ഞളിഞ്ഞു കിടക്കുന്ന ജഡം കാണുന്ന ഒരു രംഗമുണ്ട്. ഈ സീന്‍ എങ്ങിനെയായിരിക്കും പ്രിയേ എന്നൊക്കെ ജോജു ചോദിക്കും.”

“അങ്ങനെ മൂന്നാലു ദിവസം ആയപ്പോള്‍ ചാക്കോച്ചന്‍ വിളിച്ച് കാര്യം പറഞ്ഞു. രാത്രി 12 മണിക്ക് പ്രിയയെ വിളിച്ച് ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ട് പ്രിയ ഇവിടെ പേടിച്ച് ഉറക്കമില്ലാതെ ഇരിക്കുകയാണെന്ന്. സത്യത്തില്‍ ജോസഫ് എന്ന സിനിമയോര്‍ത്ത് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത് പ്രിയയാണ്. അതുകൊണ്ടാണ്, പ്രിയയുടെ പേര് താങ്ക്‌സ് കാര്‍ഡില്‍ വെച്ചിരിക്കുന്നത്.” പിഷാരടി പറഞ്ഞു. ചടങ്ങില്‍ ജോസഫിന്റെ വിജയത്തിന്റെ സന്തോഷം പങ്കു വെയ്ക്കുന്ന ഫലകം പ്രിയക്കു വേണ്ടി കുഞ്ചാക്കോ ബോബന്‍ ഏറ്റു വാങ്ങി.


“>വീഡിയോ കാണാം…

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം