എനിക്ക് രാജമൗലിയുടെ കാലും നക്കണം; അസൂയ മൂത്ത് ഇവര്‍ നിങ്ങളെ കൊല്ലും, സൂക്ഷിക്കണം; തുറന്നുപറഞ്ഞ് രാം ഗോപാല്‍ വര്‍മ്മ

ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടാനായ സന്തോഷത്തിലാണ് ഇന്ത്യന്‍ സിനിമാലോകം. വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണുള്‍പ്പെടെ പലരും രാജമൗലിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ രാജമൗലിയെ വേറിട്ട രീതിയില്‍ പ്രശംസിച്ചിരിക്കുകയാണ് അദ്ദേഹം. നടിയുടെ കാല് നക്കിയത് പോലെ ഇനി തനിക്ക് രാജമൗലിയുടെ കാലും നക്കണമെന്ന് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു.


ഇനി എസ്എസ് രാജമൗലിയെ ഇല്ലാതാക്കാന്‍ ഏതാനും ഇന്ത്യന്‍ സംവിധായകര്‍ ‘കൊലപാതക സംഘം വരെ ‘ രൂപീകരിച്ചതായി താനറിഞ്ഞെന്നും അതുകൊണ്ട് സൂക്ഷിക്കണമെന്നും മറ്റൊരു ട്വീറ്റില്‍ ആര്‍ജിവി കുറിച്ചു.

ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ലഭിച്ച’ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് എം എം കീരവാണിയാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.

1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്