'ഇനി എനിക്കൊരു വിവാഹജീവിതം വേണ്ട; അവന് ഞാന്‍ ഡിവോഴ്സ് നല്‍കുകയുമില്ല': രാഖി സാവന്ത്

അടുത്തിടെയാണ് ബോളിവുഡ് നടി രാഖി സാവന്ത് വിവാഹിത ആയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് മാസങ്ങള്‍ക്ക് മുമ്പേ വിവാഹം രജിസ്റ്റര്‍ ചെയതിരുന്നെന്നും താരം അത് മറച്ചു വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ആദില്‍ ഖാന്‍ എന്ന ആളെ രാഖി സാവന്ത് വിവാഹം ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇത് പുറത്തുവന്നതിന് പിന്നാലെ തന്നെ ആദില്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയാണെന്നും അയാള്‍ക്ക് വേറെ ബന്ധമുണ്ടെന്നും പറഞ്ഞ് രാഖി രംഗത്തെത്തിയിരുന്നു. രാഖി നല്‍കിയ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രാഖി. ആദിലിന് താന്‍ ഒരിക്കലും വിവാഹ മോചനം നല്‍കില്ലെന്നും അവര്‍ പറഞ്ഞു.

ഞാന്‍ അവന് ഒരിക്കലും വിവാഹമോചനം നല്‍കില്ല, കാരണം അവന്‍ മറ്റൊരു സ്ത്രീയുടെയും ജീവിതം നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും വിവാഹം കഴിക്കുകയോ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുകയോ ചെയ്യില്ല. എന്റെ വിദ്യാര്‍ത്ഥികള്‍ എന്റെ കുട്ടികളാണ്. മദര്‍ തെരേസ ഒരിക്കലും വിവാഹം കഴിച്ചിട്ടില്ല, ആവശ്യമുള്ള കുട്ടികളെ പരിപാലിച്ചു. ഞാന്‍ അവരുടെ എവിടെയും എത്തില്ല, പക്ഷേ എനിക്ക് ശ്രമിക്കാം രാഖി കൂട്ടിച്ചേര്‍ത്തു.

Latest Stories

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ