അച്ഛനെ കണ്ട ഓര്‍മ്മ പോലും ഇല്ല; ഛായാചിത്രവുമായി രഞ്ജിനി ഹരിദാസ്

അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. തനിക്ക് ഏഴ് വയസുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അദ്ദേഹത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും രഞ്ജിനി തന്റെ യൂട്യൂബ് ചാനലിലെ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷനില്‍ പങ്കുവെച്ചു. അച്ഛന്റെ ഛായാചിത്രവും രഞ്ജിനി പങ്കുവെച്ചു.

“”എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അതുകൊണ്ട് തന്നെ അച്ഛനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ വളരെ ഇമോഷണലാകും. വളരെക്കുറച്ച് ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ അച്ഛനെക്കുറിച്ച്. അച്ഛന്‍ മരിക്കുമ്പോള്‍ അനിയന് ഒന്‍പത് മാസമായിരുന്നു പ്രായം. അവന് അദ്ദേഹത്തെ കണ്ട ഓര്‍മ്മ പോലും ഇല്ല”” എന്നാണ് രഞ്ജിനിയുടെ വാക്കുകള്‍.

അച്ഛന്റെ ഫോട്ടോ ആരും കണ്ട് കാണില്ല. അങ്ങനെ അധികം ചിത്രങ്ങളില്ല. അമ്മയുടെ വീട്ടില്‍ നിന്നും എടുത്തു കൊണ്ടു വന്ന ഛായാചിത്രമാണിതെന്നും രഞ്ജിനി പറഞ്ഞു. ആരാധകര്‍ അയച്ച 25 ചോദ്യങ്ങള്‍ക്കാണ് യുവര്‍ ചോദ്യം മൈ ഉത്തരം എന്ന് പേരിട്ട വീഡിയോയില്‍ രഞ്ജിനി മറുപടി പറഞ്ഞത്. അമ്മയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി എന്നും രഞ്ജിനി വീഡിയോയില്‍ പറഞ്ഞു.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. “എന്‍ട്രി” എന്ന സിനിമയിലൂടെയാണ് രഞ്ജിനി സിനിമയിലേക്ക് നായികയായി അരങ്ങേറ്റം കുറിച്ചത്. തത്സമയം ഒരു പെണ്‍കുട്ടി, മേരാ നാം ഷാജി എന്ന സിനിമകളിലും അതിഥി വേഷങ്ങളില്‍ രഞ്ജിനി വേഷമിട്ടിട്ടുണ്ട്.

Latest Stories

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി