'ഇവര്‍ക്ക് സംസ്‌കാരം ഉണ്ടോ' എന്ന് ചോദിച്ച് കൊണ്ട് അവര്‍ പച്ചത്തെറിയിലാണ് കമന്റ് എഴുതുന്നത്; തനിക്ക് നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് നടന്‍

മിനിസ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ പരിചിതനാണ് നടന്‍ രാജേഷ് ഹെബ്ബാര്‍. ഇപ്പോഴിതാ തന്റെ പേരില്‍ ഉയര്‍ന്ന് വരുന്ന ട്രോളുകളില്‍ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. മുന്‍പ് വൈറലായ തന്റെ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകളെ കുറിച്ചും അത് വായിച്ച് ചിരിച്ച സാജന്‍ സൂര്യയെ പറ്റിയുമൈാക്കെ സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ രാജേഷ് സൂചിപ്പിച്ചു

ട്രോള്‍ ചെയ്യുക എന്നതില്‍ ഒരു തമാശയും ക്രിയേറ്റീവിറ്റിയും ഒക്കെ ഉണ്ട്. എന്നാല്‍ ആ ട്രോളുകള്‍ കണ്ടിട്ട് വേദനിപ്പിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുന്നവരാണ് സാഡിസ്റ്റുകള്‍. തന്റെ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകള്‍ കണ്ട് നടന്‍ സാജന്‍ സൂര്യ പൊട്ടി ചിരിച്ചത് താന്‍ ഓര്‍ക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ഇവര്‍ക്ക് സംസ്‌കാരം ഉണ്ടോ’ എന്ന് ചോദിച്ച് കൊണ്ട് അവര്‍ പച്ച തെറിയിലാണ് കമന്റ് എഴുതുന്നത്. ഞങ്ങളോട് സദാചാരം പറഞ്ഞിട്ട് കോടാനുകോടി ആളുകള്‍ വായിക്കുന്നിടത്ത് അസഭ്യ കമന്റാണ് എഴുതി വെച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അല്ല, അത് അവര്‍ക്കാണ് കൊള്ളുന്നത്.

ആ ടൗവ്വല്‍ ഡാന്‍സിന് വന്ന കമന്റുകളില്‍ 99 ശതമാനവും പോസിറ്റീവ് ആയിരുന്നു. അഞ്ച് ലക്ഷം കാഴ്ചകാരും 400 കമന്റുകളും 80 നെഗറ്റീവ് കമന്റുകളുമാണ് ഉള്ളത്. ഇപ്പോള്‍ അത് നോക്കാതെ ആയി. കാരണം അതിലൊരു കാര്യവുമില്ല. അവര്‍ ഒരു പണിയും ഇല്ലാത്തവരാണ്. നാളെ ഒരു സിനിമ ചെയ്യാനോ പാട്ട് എഴുതാനോ എന്നും പോകുന്നവരല്ല. അവര്‍ക്ക് ആകെ കിട്ടുന്ന സുഖം ഇത് മാത്രമാണ്. അതവര് ചെയ്തോട്ടെ. അതിലൂടെ അവരുടെ ജീവിതം തീര്‍ന്നുവെന്നും രാജേഷ് പറയുന്നു.

Latest Stories

യുഎസ്-ഇസ്രായേൽ ആക്രമണം; ഐആർജിസി ഇന്റലിജൻസ് മേധാവി മാജിദ് ഖദേമി കൊല്ലപ്പെട്ടു

പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; ആറ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

അഡ്വ. എം. ലിജുവിൻ്റെ “വിഷൻ കായംകുളം 2050”; സമഗ്ര വികസനത്തിനുള്ള ദിശയും ഉത്തരവാദിത്വവും

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഖണ്ഡ‍ികകൾ

എറണാകുളം ജില്ലയിൽ ആറു സീറ്റിൽ വിജയപ്രതീക്ഷ; കേരളത്തിൽ എൻഡിഎ തൊട്ടുകൂടാത്തവരല്ല: സാബു ജേക്കബ്

സ്ത്രീവിരുദ്ധ പരാമർശം: സി. പി. മാത്യൂവിനെതിരെ പരാതി നല്‍കി സിപിഐഎം വനിതാ നേതാവ്

900 വാഗ്ദാനങ്ങളിൽ 97% നടപ്പാക്കി, 5 ലക്ഷം വീടുകൾ ; എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി

ഇറാന്‍ സംഘര്‍ഷം: ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ

അമേരിക്കയുടെ വിമാനവും ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടു, അഞ്ച് സൈനികരെയും വധിച്ചെന്ന് ഇറാൻ

ഈ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, ഓപണിംഗിൽ നന്നായി സ്കോർ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ വിജയിച്ചേനെ: ഋതുരാജ് ഗെയ്ക്‌വാദ്