പത്ത് രൂപയുടെ സാധനം വാങ്ങുകയാണെങ്കിൽ പോലും ഭാര്യയുടെ സമ്മതം ചോദിച്ചിട്ടേ വാങ്ങുകയുള്ളൂ : റഹ്‌മാന്‍

ഒരു കാലത്ത് മലയാള സിനിമയുടെ സൂപ്പര്‍ ഹീറോകളിലൊരാളായിരുന്നു നടന്‍ റഹ്‌മാൻ. തന്റെ ഡിസൈഡിങ് അതോറിറ്റിയാണ് ഭാര്യയെന്ന് നടൻ റഹ്‌മാൻ. തന്റെ നട്ടെല്ലാണ് ഭാര്യ എന്നും താരം പറഞ്ഞു. പത്ത് രൂപയുടെ സാധനം വാങ്ങണമെങ്കിൽ പോലും ഭാര്യയുടെ സമ്മതം ചോദിച്ചിട്ടേ വാങ്ങുകയുള്ളൂ എന്നും റഹ്‌മാന്‍ പറയുന്നു. ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

എന്തും അവളോട് ചോദിച്ചിട്ട് മാത്രമേ ഞാന്‍ ചെയ്യൂ. ഒരു പത്ത് രൂപയുടെ സാധനം വാങ്ങണമെങ്കില്‍ പോലും എനിക്ക് അവളോട് ചോദിക്കണം എന്നും താരം പറയുന്നു. ഭാര്യ മെഹറുന്നിസയെ ആദ്യമായി കണ്ടതിനെകുറിച്ചതും റഹ്‌മാൻ അഭിമുഖത്തിൽ സംസാരിച്ചു. ‘ ഒരു കല്യാണ ഫങ്ഷനില്‍ വച്ചാണ് ഞാന്‍ മെഹറുന്നിസയെ കാണുന്നത്. എനിക്ക് 26-27 വയസ് എന്തോ ആയിരുന്നു’

‘അവള്‍ക്കൊപ്പം അവളുടെ രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. തട്ടമിട്ട് നടക്കുന്ന മഹറുവിനെ കണ്ടപ്പോള്‍ തന്നെ എനിക്കൊരു ഇഷ്ടം തോന്നി. സിറ്റിയില്‍ അന്ന് ആരും അങ്ങനെ തട്ടമിടുമായിരുന്നില്ല. കല്യാണം കഴിക്കുന്നുണ്ടെങ്കില്‍ ഇതുപോലൊരു കുട്ടിയെ കല്യാണം കഴിക്കണമെന്ന് അപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു’

‘അപ്പോൾ തന്നെ അവൻ അവന്റെ അമ്മയോട് പറയുകയും അമ്മ അഡ്രസ് എല്ലാം കണ്ടുപിടിച്ച് വാപ്പയോടും ഉമ്മയോടും പറഞ്ഞു.പിന്നീട് മെഗാരുവിന്റെ വീട്ടുകാരുമായി സംസാരിച്ച് വിവാഹം തീരുമാനിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷമാണ് ഞങ്ങളുടെ പ്രണയം ആരംഭിച്ചത്’ എന്നും റഹ്‌മാൻ പറയുന്നു. റഹ്‌മാന്റെ ഭാര്യയുടെ മൂത്ത സഹോദരിയെ വിവാഹം ചെയ്തത് എ ആര്‍ റഹ്‌മാനാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ