മാറിടം വലുതാക്കണം, മൂക്കിന്റെ ഷെയ്പ് മാറ്റണം; പ്രകൃതിവിരുദ്ധത ചെയ്ത് ചിരഞ്ജീവിയാകാന്‍ ഞാനില്ല: രാധിക ആപ്‌തേ

ബോളിവുഡിലെ പ്രതിഭാധനയായ അഭിനേത്രിയാണ് രാധികാ ആപ്‌തേ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആദ്യകാല സിനിമാജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ശരീരം സിനിമയ്ക്കുവേണ്ടി ആകര്‍ഷകത്വമുള്ളതാക്കി മാറ്റാന്‍ സര്‍ജ്ജറി ചെയ്യാന്‍ അക്കാലത്ത് പലരും തന്റെയടുത്ത് വന്ന് ഉപദേശം നല്‍കിയിരുന്നതായി തുറന്നു പറയുകയാണ് താരം.
‘മുമ്പ് എനിക്ക് ആ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പുതിയ ആളായതിനാല്‍ എന്റെ ശരീരത്തിലും മുഖത്തും ധാരാളം മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യം എന്റെ മൂക്കിന്റെ ഷേപ്പ് മാറ്റാനാണ് പറഞ്ഞത്. പിന്നീട് എന്റെ മാറിടം വലുതാക്കണമെന്നായിരുന്നു ആവശ്യം. ഞാന്‍ അതൊന്നും ചെയ്തില്ല.

പിന്നെയെപ്പോഴോ എന്റെ കാലുകള്‍ക്കും അരക്കെട്ടിനുമായിരുന്നു പ്രശ്നം. സര്‍ജ്ജറി ചെയ്ത് അതില്‍ വല്ലതും വെച്ചുകെട്ടാനൊക്കെ പറഞ്ഞിട്ടുണ്ട്. അങ്ങനെ എന്റെ ശരീരഭാഗങ്ങള്‍ പലതിലും മാറ്റം വരുത്തണമെന്ന് പലരും പറഞ്ഞിട്ടുണ്ട്.

അരക്കെട്ടില്‍ ശസ്ത്രക്രിയ നടത്തിയ എന്റെയൊരു അടുത്ത സുഹൃത്ത് അതില്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചിരുന്നു. നിനക്കും അതെല്ലാം ചെയ്തുകൂടെ എന്നായിരുന്നു അവരുടെ മുനവെച്ചുള്ള ചോദ്യം. ഞാന്‍ വാര്‍ദ്ധക്യത്തെ വെറുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെയൊക്കെ ചെയ്യുന്നത് പ്രകൃതിവിരുദ്ധമാണെന്നും കൂടാതെ ചിരഞ്ജീവിയാകാന്‍ താത്പര്യമില്ലെന്നുമായിരുന്നു എന്റെ മറുപടി.

ടൊവീനോ തോമസും മംമ്ത മോഹന്‍ദാസും ഒന്നിച്ചെത്തിയ ഫോറന്‍സികിന്റെ ഹിന്ദി റീമേക്കിലാണ് ഇപ്പോള്‍ രാധിക ആപ്തേ അഭിനയിക്കുന്നത്. വിക്രാന്ത് മാസി നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

നെറ്റ്ഫ്‌ലിക്സിനായി നിര്‍മ്മിക്കുന്ന വാസന്‍ ബാലയുടെ ‘മോണിക്ക, ഓ മൈ ഡാര്‍ലിംഗ്’ എന്ന ചിത്രത്തിലാണ് രാധിക അടുത്തതായി അഭിനയിക്കുന്നത്. രാജ്കുമാര്‍ റാവു, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍