ഗ്യാസ് ടാങ്കര്‍ എന്നായിരുന്നു എന്നെ അവര്‍ കളിയാക്കി വിളിച്ചത്..; സിനിമയില്‍ അപമാനം നേരിട്ടുവെന്ന് റാഷി ഖന്ന

ഒരുപാട് ബോഡി ഷെയ്മിംഗ് താന്‍ നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് റാഷി ഖന്ന. തെന്നിന്ത്യന്‍ സിനിമയിലെ തന്റെ കരിയറിന്റെ തുടക്കകാലത്ത് കടുത്ത ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിട്ടുണ്ട് എന്നായിരുന്നു ഒരിക്കല്‍ റാഷി ഖന്ന വെളിപ്പെടുത്തിയത്. തന്നെ ഗ്യാസ് ടാങ്കര്‍ എന്നാണ് വിളിച്ചിരുന്നത് എന്നായിരുന്നു റാഷി ഖന്ന പറഞ്ഞത്.

ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു റാഷി ഖന്ന സംസാരിച്ചത്. തന്റെ കരിയറില്‍ നേരിട്ട ഏറ്റവും മോശം വിമര്‍ശനം എന്തായിരുന്നുവെന്ന ചോദ്യത്തിന് ആയിരുന്നു റാഷി ഖന്ന മറുപടി നല്‍കിയത്. ”എന്റെ ഭാരത്തെ ചൊല്ലിയുള്ളതാണ് എന്നെ വേദനിപ്പിച്ച കമന്റ്.”

”തുടക്കകാലത്ത് സൗത്തില്‍ അവര്‍ പറഞ്ഞിരുന്നത് ഞാനൊരു ഗ്യാസ് ടാങ്കര്‍ ആണ് എന്നായിരുന്നു. പക്ഷെ ഞാന്‍ ഒന്നും എതിര്‍ത്ത് പറഞ്ഞിരുന്നില്ല. കാരണം മുഖ്യധാരയിലുള്ളവരെ അപേക്ഷിച്ച് എനിക്ക് വലിപ്പം കൂടുതലായിരുന്നു. പിന്നീട് ഞാന്‍ ഫിറ്റായി. അതുപക്ഷെ ആരേയും സന്തോഷിപ്പിക്കാനല്ല.”

”എന്റെ ജോലി അത് ആവശ്യപ്പെടുന്നതിനാലാണ്. ഓണ്‍ലൈനിലും അല്ലാതെയും ഞാന്‍ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ട്. സത്യത്തില്‍ അതൊന്നും ഞാന്‍ ഗൗനിച്ചിരുന്നില്ല. ഞാന്‍ ആലോചിച്ചു, എന്തിനാണ് ഇത് ഇത്ര ബാധിക്കുന്നതെന്ന്. ഇപ്പോഴും നന്നായിട്ട് തന്നെയാണ് എല്ലാം പോകുന്നത്. എനിക്ക് പിസിഒഡി ഉണ്ടായിരുന്നു.”

”അതിന്റെ പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ അതൊന്നും ആര്‍ക്കും അറിയില്ല. അവര്‍ സ്‌ക്രീനില്‍ കാണുന്നതേ കാണൂ. അവരെ കുറ്റം പറയാനാകില്ല. തുടക്കത്തില്‍ എന്നെ ഇതൊക്കെ ബാധിച്ചിരുന്നു. പക്ഷെ ഞാന്‍ ആത്മീയതയില്‍ താല്‍പര്യമുള്ളയാളാണ്. അതിനാല്‍ ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാന്‍ സാധിച്ചു” എന്നായിരുന്നു റാഷി ഖന്ന പറഞ്ഞത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം; വടക്കന്‍ കേരളം വിധിയെഴുതുന്നു

'ഇങ്ങനെ പോയാൽ നീയും സഞ്ജുവിനെ പോലെ ബെഞ്ചിൽ ഇരിക്കും'; ശുഭ്മൻ ഗില്ലിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ