"ഞാന്‍ വിചാരിച്ചത് പോലെ ഒരു ഗെയിം ആയിരുന്നില്ല, ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്‌റൂം, കുറച്ച് സമയം കഴിയുമ്പോള്‍ അവിടെയും ബിഗ് ബോസിന്റെ ശബ്ദം വരും"

ബിഗ് ബോസ് താന്‍ വിചാരിച്ചത് പോലെയുള്ള ഒരു ഗെയിം ആയിരുന്നില്ലെന്ന് ഭാഗ്യലക്ഷ്മി. താന്‍ പൊതുവില്‍ അത്ര ഒച്ചയും ബഹളവും ഉണ്ടാക്കാന്‍ ഇഷ്ടപ്പെടുന്ന ആളല്ല. വീട്ടില്‍ പോലും അപ്പുറത്തും ഇപ്പുറത്തും ഉള്ളവര്‍ കേള്‍ക്കുമല്ലോ എന്ന് കരുതി പല വഴക്കുകളും നമ്മള്‍ ഒഴിവാക്കുകയോ ഒച്ച ഉയര്‍ത്താതിരിക്കുകയോ ചെയ്യും. എന്നാല്‍ അവിടെ ചെന്നപ്പോള്‍ കാണുന്നത് എങ്ങോട്ട് തിരിഞ്ഞാലും ക്യാമറകളാണ്.

അപ്പൊത്തന്നെ തനിക്ക് പേടിയായെന്നും അവര്‍ പറയുന്നു. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ഏത് രീതിയിലാകും എഡിറ്റ് ചെയ്ത് സമൂഹത്തിന് മുന്നിലേയ്ക്ക് എത്തിക്കുക എന്നറിയില്ല. പൊതുസമൂഹത്തിലും സമൂഹമാധ്യമത്തിലും എനിക്കെതിരെ വലിയ ചര്‍ച്ചകളാണ് നടന്ന് കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പായിരുന്നു

ബിഗ് ബോസില്‍ നമുക്ക് ഒന്നും ഒളിയ്ക്കാനും മറയ്ക്കാനും സാധിക്കില്ല. കാരണം എല്ലായിടത്തും ക്യാമറയായിരുന്നല്ലോ. അവിടെയാകെയുള്ളത് ടാസ്‌ക്കുകളാണ്. അതാണ് ഒരു എന്റെര്‍ടെയിന്‍മെന്റ്. നമ്മള്‍ ഈ നിരന്തരം സംസാരിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളുകളായതുകൊണ്ട് അത് ചെയ്യാതിരിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നും.

ബിഗ് ബോസില്‍ ആകെ ഒളിച്ചിരിക്കാനുള്ള സ്ഥലം ബാത്ത്റൂമാണ്. അതിലും കുറച്ച് സമയം കഴിയുമ്പോള്‍ ബിഗ് ബോസിന്റെ ശബ്ദം വരും, ഭാഗ്യലക്ഷ്മി എന്ന് പറഞ്ഞ്. അവിടെ നമ്മള്‍ അധ്വാനിച്ചാല്‍ മാത്രമേ ഭക്ഷണം പോലും കിട്ടൂ. എല്ലാദിവസവും രാവിലെ എണീക്കുമ്പോള്‍ എന്റെ ചിന്ത ഇവിടെ എന്താണ് സംഭവിക്കുക എന്നാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വിജയ് സേതുപതിയുടെ തലൈവൻ തലൈവി ഹിറ്റായോ? സിനിമയുടെ ആദ്യ ദിന കലക്ഷൻ വിവരം പുറത്ത്

16ാംമത് ഭവന പദ്ധതി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി കല്യാണ്‍ ഡെവലപ്പേഴ്‌സ്; കോഴിക്കോട്ടെ ആദ്യ പദ്ധതിയായ കല്യാണ്‍ കോര്‍ട്ട്‌യാര്‍ഡ് താമസസജ്ജമായി

IND vs ENG: “ബുംറയോ ​ഗംഭീറോ രാഹുലോ ഇക്കാര്യത്തിൽ ഗില്ലിനോട് യോജിക്കില്ല”; ഇന്ത്യൻ നായകന്റെ വിചിത്ര തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ താരം

'18 വയസ് മുതൽ പ്രണയിക്കണം, 25 വയസിന് മുൻപ് വിവാഹം കഴിക്കണം, വിദേശത്തേക്കുള്ള ഓട്ടം അപകടകരം'; സമുദായത്തിൽ അംഗസംഖ്യ കുറയുന്നുവെന്ന് പാംപ്ലാനി

IND vs ENG: : ബുംറ, സിറാജ് എന്നിവരുടെ പരിക്ക്, നിർണായ അപ്ഡേറ്റുമായി മോണി മോർക്കൽ

ലോകത്തിലെ ഏറ്റവും വിലയേറിയ മരം; വില സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും കൂടുതൽ

പ്രശാന്ത് നീൽ ചിത്രത്തിൽ ടൊവിനോക്കൊപ്പം ആ മലയാളി താരവും, സിനിമയെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

IND vs ENG: “100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതുപോലെ അവനെ കൈകാര്യം ചെയ്യണം”; ഇന്ത്യൻ ടീം മാനേജ്മെന്റിനോട് മുൻ താരം

IND vs ENG: സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ജോ റൂട്ടിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ്

മിഥുന്റെ മരണത്തിൽ കടുത്ത നടപടിയുമായി സർക്കാർ; സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ട് ഭരണം ഏറ്റെടുത്തു