'പോയി ചാകാന്‍ പറ അവരോട്, നിന്നെ ഈ ലോകത്തിന് കാണാന്‍ നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാല്‍ മാത്രം മതിയാകും'

“എന്നെ കൊന്നു തരാമോ?” ഭിന്നശേഷിക്കാരനായ ഒന്‍പതു വയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വാക്കുകള്‍ ലോകത്തിന്റെ കാതില്‍ ഇരമ്പുകയാണ്. കൂരമ്പു പോലെയാണ് അത് ജനഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്. ഉയരം കുറവായതിന്റെ പേരില്‍ സ്‌കൂളിലെ കുട്ടികള്‍ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ ലോകത്തിന് നോവായിരിക്കുകയാണ്. നിരവധി പേരാണ് ക്വാഡനെ പിന്തുണച്ച് ആശ്വാസ വാക്കുകളുമായി എത്തുന്നത്. മലയാളത്തില്‍ നിന്ന് ബിബിന്‍ ജോര്‍ജും ഫെയ്സ്ബുക്കിലൂടെ ക്വാഡന് പിന്തുണ അറിയിച്ചു.

ബിബിന്റെ വാക്കുകള്‍…

“മോനെ.. ഡാ ചക്കരെ, നീ നിന്റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാല്‍ ലൈഫ് അടിപൊളി ആണ്. ഡാ. ഒന്നും പേടിക്കാനില്ല. അവന്മാര് നിന്നെ കരയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്റെ ചിരി കാണും. അന്ന് അവന്മാര് കരയും. “പോയി ചാകാന്‍” പറ അവരോട്. നിന്നെ ഈ ലോകത്തിന് കാണാന്‍ “നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാല്‍ മാത്രം മതിയാകും. പൊരുതണ്ടേടാ….”

മകനെ സ്‌കൂളില്‍ നിന്നും വിളിക്കാന്‍ ചെന്നപ്പോഴാണ് കൂട്ടുകാര്‍ അവനെ കളിയാക്കുന്നത് കാണുന്നത്. ഉയരം കുറവായതിന്റെ പേരില്‍ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും അവന്‍ കരഞ്ഞുകൊണ്ട് ഓടി കാറില്‍ കയറി. പിന്നീട് അമ്മയോട് ഈ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരയുന്നതാണ് വൈറലായ വീഡിയോ.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്