കണ്ണ് നിറഞ്ഞു പോയി, സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു: മാമാങ്കം കണ്ട് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം റിലീസിനോട് അടുത്ത് കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 12- നാണ് ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ തിയേറ്ററുകളിലെത്തുക. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെന്‍സറിങ്ങിനു ശേഷം ചിത്രം കണ്ട നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

“മാമാങ്ക വിശേഷങ്ങള്‍ … അങ്ങനെ മലയാളം സെന്‍സര്‍ കഴിഞ്ഞു.. പ്രതീക്ഷിച്ചപോലെ യുഎ സര്‍ട്ടിഫിക്കറ്റ് … ഇനിയുള്ളത് അന്യഭാഷകളിലെ സെന്‍സറിംഗ്…അതും ഏതാനും ദിവസത്തിനുള്ളില്‍ തീര്‍ക്കാന്‍ പറ്റും എന്ന് പ്രതീക്ഷിക്കുന്നു… ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ…

സെന്‍സറിനു ശേഷം ഞാനും, സുഹൃത്തുക്കളും കൂടി സിനിമ കണ്ടു… കണ്ണ് നിറഞ്ഞു പോയി. സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു…. രണ്ടുവര്‍ഷത്തെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായി… പരിചിതമല്ലാത്ത പല മേഖലകളില്‍ കൂടിയും നിങ്ങളെ ഈ സിനിമ കൊണ്ടുപോകുന്നു… രണ്ടരമണിക്കൂറോളം നിങ്ങള്‍ അദ്ഭുതങ്ങളുടെയും, ആകാംക്ഷയുടേയും ലോകത്തായിരിക്കും എന്നതില്‍ എനിക്ക് സംശയമേയില്ല…

ഈ സിനിമയെ നശിപ്പിക്കാന്‍ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്… കുപ്രചാരണങ്ങള്‍ക്കും അസത്യങ്ങള്‍ക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാന്‍ ഇപ്പോള്‍ സമയമില്ല… കാത്തിരിക്കൂ ഏതാനും ദിവസങ്ങള്‍ കൂടി, മലയാളത്തിന്റെ ആ മാമാങ്ക മഹോത്സവത്തിനായി…” വേണു കുറിച്ചു.

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ