'ഇങ്ങനെ ഒരു ക്വട്ടേഷൻ കൊടുക്കാൻ മാത്രം ബുദ്ധിയില്ലാത്തയാളാണോ ദീലിപ്....., വെെകി കിട്ടുന്ന നീതി നീതി കിട്ടാത്തതിന് തുല്ല്യമാണ്'; മനോജ്‌ രാംസിംഗ്

നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ അഭിപ്രായം തുറന്ന് പറഞ്ഞ് നിർമ്മാതാവ് മനോജ്‌ രാംസിങ്. പ്രതികളിൽ ഒരാളായ ദിലീപിനെ കുറിച്ചും ഇരയായ നടിയെ കുറിച്ചും പോലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥകളെ കുറിച്ചും നിർമ്മാതാവെന്ന നിലയിൽ തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. മാസ്റ്റർ ​ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങളെപ്പറ്റി സംസാരിച്ചത്.

വെെകി കിട്ടുന്ന നീതി നീതി കിട്ടാത്തതിന് തുല്ല്യമാണെന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സമയത്ത് തന്നെ പോലിസ് കേസെടുത്തിരുന്നെങ്കിലും പ്രതിയെ ഇതുവരെ ശിക്ഷിച്ചിട്ടില്ല. കുറ്റം ചെയ്ത അക്രമികൾ ഇന്നും സു​ഖമായാണ് നടക്കുന്നത്. 120 ബി ക്കുള്ള തെളിവ് അന്വേഷിക്കുകയാണെന്നാണ് അവർ പറയുന്നത്. അതിന്റെ പേരിൽ അതി ജീവിതയുടെ നീതി നിഷേധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

കോടതിക്ക് അവരെ ശിക്ഷിക്കാത്തത് കൊണ്ട് തന്നെ വളർന്ന് വരുന്ന തലമുറയ്ക്ക് നീതിന്യായത്തിലുള്ള വിശ്വാസമാണ് ഇല്ലാതാകുന്നത്. ഒരു സെലിബ്രിറ്റിയായിട്ടു പോലും അവർക്ക് നീതി ലഭിച്ചിട്ടില്ല. അക്രമം നടത്തിയാളെ ആദ്യം ശിക്ഷിക്കുക എന്നിട്ട് ബാക്കിയുള്ളവർക്ക് വേണ്ടി അന്വേഷണം നടത്തുക എന്നും അദ്ദേഹം പറഞ്ഞു.

ദീലിപിനെപ്പോലെ ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമാന്യം ബുദ്ധിയുള്ള ഒരാൾ ഒരിക്കലും പണം നൽകി ഇങ്ങനെയൊരു കൃത്യം ചെയ്യാൻ നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഥ സംവിധാനം കുഞ്ചാക്കോ, മിന്നാമിനുങ്ങ് പോലുള്ള ചിത്രങ്ങൾ നിർമ്മിച്ച വ്യക്തിയാണ് മനോജ്‌ രാംസിങ്

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്