മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാര്‍, അതിലൊരു സഹായം കിട്ടണം: പ്രിയങ്ക ചോപ്ര

തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയെ വളരെ ബഹുമാനത്തോടെയാണ് നോക്കുന്നതെന്ന് നടി പ്രിയങ്ക ചോപ്ര. തനിക്ക് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും ഈ ഭാഷകളില്‍ ഏതെങ്കിലും നല്ലൊരു പ്രൊജക്ട് വന്നാല്‍ അഭിനയിക്കാന്‍ തയാറാണെന്നും നടി പറഞ്ഞു. കൂടാതെ സിനിമ രംഗത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രിയങ്ക വെളിപ്പെടുത്തി. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

തെന്നിന്ത്യന്‍ സിനിമകളെ ഏറെ ബഹുമാനത്തോടെയാണ് നോക്കികാണുന്നത്. എനിക്ക് തമിഴിലും തെലുങ്കിലും മലയാളത്തിലും സുഹൃത്തുക്കളുണ്ട്. ആകര്‍ഷകമായ പ്രോജെക്ട് വന്നാല്‍ ഏറ്റെടുക്കാന്‍ തയാറാണ്. ഭാഷയുടെ കാര്യത്തില്‍ അല്പം സഹായം വേണ്ടിവരും’. പ്രിയങ്ക പറഞ്ഞു.

‘ബോളിവുഡ് വിടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഒരു പോഡ്കാസ്റ്റില്‍ സംസാരിച്ചിരുന്നു. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകും. താഴെ വീണു കിടക്കുന്നവരെ ചവിട്ടാനാണ് ആളുണ്ടാകുക. സ്വയം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയുമ്പോഴാണത് സാധ്യമാകുക. ഈ പാഠം വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ എനിക്ക് പകര്‍ന്നു തന്നതാണ്’. നടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രിയങ്ക ചോപ്ര പ്രധാന വേഷത്തില്‍ എത്തുന്ന ‘സിറ്റഡല്‍’ എന്ന ആമസോണ്‍ വെബ് സീരീസ് ഈ മാസം 28ന് റിലീസ് ചെയ്യും. ഇപ്പോള്‍ നടിയും സംഘവും സീരീസിന്റെ പ്രൊമോഷന്‍ ജോലികളുടെ തിരക്കിലാണ്. റൂസോ ബ്രദേഴ്‌സ് നിര്‍മാതാക്കളാകുന്ന വെബ് സീരീസില്‍ റിച്ചാല്‍ഡ് മാഡന്‍ ആണ് നായക വേഷത്തില്‍.

Latest Stories

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍