ബോളിവുഡ് നടിമാരെ പോലെ വെളുത്ത നിറമുള്ളവരായിരിക്കില്ല ഞങ്ങൾ..: പ്രിയാമണി

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് പ്രിയാമണി. നടിയും നർത്തകിയും ടെലിവിഷൻ അവതാരികയുമായി വിവാഹ ശേഷവും സജീവമാണ് താരം. പൃഥ്വിരാജ് നായകനായെത്തിയ ‘സത്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയാമണിയുടെ മലയാളത്തിലെ അരങ്ങേറ്റം.

അമീർ സുൽത്താൻ സംവിധാനം ചെയ്ത കാർത്തി ചിത്രം ‘പരുത്തിവീരനി’ലൂടെ ദേശീയ പുരസ്കാരവും പ്രിയാമണി സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തെന്നിന്ത്യയിലും ബോളിവുഡിലും സജീവമാണ് താരം. പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രം മൈദാൻ റിലീസിനൊരുങ്ങുകയാണ്. അജയ് ദേവ്ഗൺ ആണ് ചിത്രത്തിലെ നായകൻ.

ഇപ്പോഴിതാ തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ പോയി അഭിനയിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് പ്രിയാമണി. ബോളിവുഡ് നടിമാരെ പോലെ ചിലപ്പോള്‍ അത്ര തിളക്കമുള്ള, വെളുത്ത ചര്‍മ്മമുള്ളവരായിരിക്കില്ല തങ്ങളെന്നും, എന്നാൽ അതെല്ലാം സംസാരത്തിൽ മറികടക്കാൻ സാധിക്കുമെന്നുമാണ് പ്രിയാമണി പറയുന്നത്.

“നമുക്ക് ഒരു അവസരം കിട്ടുമ്പോള്‍ ചിലപ്പോള്‍ അവര്‍ പറയുന്നത്, ഒരു സൗത്ത് ഇന്ത്യന്‍ കാരക്ടര്‍ ഉണ്ട്, അതുകൊണ്ടാണ് നിങ്ങളെ കാസ്റ്റ് ചെയ്തത് എന്നാണ്. അത് മാറുമെന്നാണ് ഞാന്‍ കരുതുന്നത്. സൗത്ത് ഇന്ത്യയില്‍ നിന്നാണ് ഞങ്ങള്‍ വരുന്നതെങ്കിലും നന്നായി സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അറിയാം. എല്ലാവരെയും പോലെ തന്നെ കാണാന്‍ ഭംഗിയുള്ളവരാണ് ഞങ്ങളും.

ഇവിടുത്തെ നടിമാരെ പോലെ ചിലപ്പോള്‍ അത്ര തിളക്കമുള്ള, വെളുത്ത ചര്‍മ്മമുള്ളവരായിരിക്കണം നമ്മള്‍ എന്നില്ല. പക്ഷെ അതൊരു വലിയ കാര്യമായി ഞാന്‍ കരുതുന്നില്ല. സൗത്തില്‍ നിന്ന് വരുന്ന നടന്മാരായാലും നടിമാരായാലും അവര്‍ക്ക് ഫ്‌ളുവന്റ് ആയി സംസാരിക്കാന്‍ അറിയാം.

ഗ്രാമര്‍ ചിലപ്പോള്‍ കുറച്ച് അങ്ങോടും ഇങ്ങോടും ഒക്കെ പോകാം. അതൊന്നും പ്രശ്‌നമുള്ള കാര്യമില്ല. വികാരങ്ങളെ എങ്ങനെ അവതരിപ്പിക്കുന്നു എന്നുള്ളതിലാണ് കാര്യം. വടക്ക് തെക്ക് എന്നൊക്കെ പറയുന്ന രീതി മാറണം. നമ്മള്‍ എപ്പോഴും ഇന്ത്യന്‍ നടീനടന്മാരാണ്. ആ രീതിയില്‍ കാണാന്‍ സാധിക്കണം.” എന്നാണ് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞത്.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ