'കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം? ആന്റിയെന്നും തടിച്ചവളെന്നും ആക്ഷേപം'; ബോഡി ഷെയ്മിംഗിന് ഇരയാകുന്നുവെന്ന് പ്രിയാമണി

ബോഡി ഷെയ്മിംഗിന് ഇരയായതിനെ കുറിച്ച് നടി പ്രിയാമണി. തടിച്ചിരിക്കുന്നു, കറുത്തിരിക്കുന്നു, ആന്റി എന്നിങ്ങനെയാണ് കളിയാക്കലുകള്‍. ബോഡി ഷെയിം ചെയ്യുന്നതിന് പിന്നിലെ വികാരം എന്താണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും താരം ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ താന്‍ എങ്ങിനെയാണോ അതിനേക്കാള്‍ കൂടുതല്‍. “നിങ്ങള്‍ തടിച്ചിരിക്കുന്നു” എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞു പോയത് എന്നായി ചോദ്യം. “തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം” എന്നൊക്കെ പറയും.

മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് മനസിലാകുന്നില്ല. മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും. തന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും.

നിങ്ങള്‍ കറുത്തിരിക്കുന്നു. കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം എന്നാണ് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ എന്നും പ്രിയാമണി പറഞ്ഞു. അതേസമയം, ഫാമിലി മാന്‍ വെബ് സീരീസ് രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരിക്കുകയാണ് പ്രിയാമണി.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്