മോഹന്‍ലാലിന്റെ സിനിമകള്‍ ഇതുവരെ അക്ഷയ് കുമാറിനെ കാണിച്ചിട്ടില്ല, അക്കാര്യത്തില്‍ അവര്‍ ഒരു പോലെയാണ്: പ്രിയദര്‍ശന്‍

മോഹന്‍ലാലും അക്ഷയ് കുമാറും തമ്മിലുള്ള സാമ്യത്തെ കുറിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. താന്‍ എന്താണ് ചെയ്യാന്‍ ഒരുങ്ങുന്നത് എന്ന് തന്നോട് ചോദിക്കാത്ത രണ്ടു പേരാണ് ഇവര്‍ രണ്ടു പേരും എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ പ്രതികരണം.

താന്‍ എന്താണ് ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് ചോദിക്കാത്ത രണ്ടു പേരാണ് ഇവര്‍. അവര്‍ സെറ്റിലേക്ക് വരും. കഥ പോലും അറിയണമെന്ന് ഉണ്ടാവില്ല. എടുക്കാനുള്ള സീനിനെ കുറിച്ച് മാത്രമാണ് ചോദിക്കുക. ആ തരത്തിലുള്ള ഒരു വിശ്വാസം അവര്‍ തരുമ്പോള്‍ അത് തിരിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ട്. തങ്ങളുടെ സിനിമകളെ മെച്ചപ്പെട്ടതാക്കുന്നത് ഇതാണ്.

മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ അക്ഷയ് കുമാറിനെ നായകനാക്കി റീമേക്ക് ചെയ്തപ്പോഴൊന്നും മലയാളം പതിപ്പ് അക്ഷയ്‌യെ കാണിച്ചിട്ടില്ല. രണ്ടു പേര്‍ക്കും അവരവരുടേതായ ശരീര ഭാഷയാണുള്ളത്. അത് ശരിയായി ചെയ്യുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് തന്റെ ജോലി. നിങ്ങള്‍ ഒരാളെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് നന്നാവില്ല എന്നാണ് പ്രിയദര്‍ശന്‍ പറയുന്നു.

അതേസമയം, എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും ബോളിവുഡ് സിനിമയുമായി എത്തുകയാണ് പ്രിയദര്‍ശന്‍. ഹംഗാമ 2 കഴിഞ്ഞ ദിവസമാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. അടുത്ത ബോളിവുഡ് ചിത്രം അക്ഷയ് കുമാറിനൊപ്പമാണെന്ന് സംവിധായകന്‍ ആ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ