കീര്‍ത്തി അങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, ഒരു തെറ്റ് പോലും ചെയ്യാതെ അത് ചെയ്ത് അത്ഭുതപ്പെടുത്തി: പ്രിയദര്‍ശന്‍

മരക്കാര്‍ ചിത്രത്തില്‍ ഒരു പ്രധാന റോളിലാണ് കീര്‍ത്തി സുരേഷ് എത്തിയത്. ആര്‍ച്ച എന്ന തമ്പുരാട്ടിയുടെ വേഷമാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. സിനിമയിലെ കീര്‍ത്തി അഭിനയിച്ച ഗാനങ്ങള്‍ വൈറലായിരുന്നു. ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനത്തെ കുറിച്ച് പ്രിയദര്‍ശന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

തന്നെ അതിശയിപ്പിച്ച അഭിനേത്രിയാണ് കീര്‍ത്തി എന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ കീര്‍ത്തി തന്നെ വീണ വായിച്ച് അത്ഭുതപ്പെടുത്തി. അവള്‍ ഒരു വയലിനിസ്റ്റാണ്. പക്ഷേ പലര്‍ക്കും അത് അറിയില്ല. അവളുടെ ഉള്ളില്‍ സംഗീതം ഉണ്ട്.

അതുകൊണ്ടാണ് ആര്‍ച്ചയുടെ വേഷം അനായാസമായി കൈകാര്യം ചെയ്തത്. ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാള്‍ അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു.

അവള്‍ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങള്‍ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്‌കരമാണ്. പക്ഷെ അവള്‍ക്ക് അത് സാധിച്ചു. താന്‍ അതുകണ്ട് അത്ഭുതപ്പെട്ടു എന്നാണ് പ്രിയദര്‍ശന്‍ ഇ-ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മരക്കാറിലെ ‘നീയെ എന്‍ തായേ’ എന്ന ഗാന രംഗത്തിലാണ് കീര്‍ത്തി വീണ വായിച്ച് പാടുന്നതായി അഭിനയിച്ചിരിക്കുന്നത്. അതേസമയം, ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ എത്തിയ മരക്കാര്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിന് എതിരെ വന്‍ തോതില്‍ ഡീഗ്രേഡിംഗ് ക്യാംപെയ്‌നും നടന്നിരുന്നു.

Latest Stories

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു