ഗോസിപ്പുകള്‍ സത്യമായിരുന്നെങ്കില്‍ എന്ന് തോന്നി: പ്രിയ വാര്യര്‍

തന്റെ പേരില്‍ കേട്ട ഗോസിപ്പുകള്‍ ശരിയായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടെന്ന് നടി പ്രിയാ വാര്യര്‍. അഡാര്‍ ലൗവിലെ കണ്ണിറുക്കല്‍ വൈറലായതിന് ് ശേഷം വാര്‍ത്തകളില്‍ നിറഞ്ഞത് തന്നെ നേരിട്ട് വലിയ രീതിയില്‍ ബാധിച്ചിട്ടില്ലെന്നാണ് പ്രിയ പറയുന്നത്.

‘ഇതെല്ലാം വായിച്ച് അറിയുന്നു കേട്ട് അറിയുന്നു എന്നതിനപ്പുറം ഇതൊന്നും നേരിട്ട് ബാധിച്ചിട്ടില്ല. ഞാന്‍ ആ സിനിമ ചൂസ് ചെയ്യുമ്പോള്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഞാന്‍ ഒരു സിനിമാ ബാക്ക്ഗ്രൗണ്ടും ഇല്ലാതെ വന്നൊരാളാണ്. യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല. ഗൈഡ് ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല,’

‘അങ്ങനെ ഒരു 18 -മത്തെ വയസില്‍ തുടങ്ങുമ്പോള്‍ പേരന്റ്സുമായി മാത്രം ഡിസ്‌കസ് ചെയ്തിട്ടാണ് അത് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അപ്പോള്‍ സിനിമ വര്‍ക്ക് ആവുമോ ഇല്ലയോ എന്നുള്ള ജഡ്ജ്മെന്റ് ഒന്നുമില്ലായിരുന്നു. നമ്മുക്ക് പറഞ്ഞു തരാനും ആരുമില്ല. അപ്പോള്‍ നമ്മള്‍ സ്വന്തമായി അങ്ങനെയുള്ള തീരുമാനങ്ങള്‍ എടുത്ത് വന്നത്. തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴും ആ തെറ്റുകളില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്,’

‘എന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ആയാലും ഗോസിപ്പുകള്‍ ആയാലും ഞാന്‍ ഏറ്റവും അവസാനമാണ് അറിയാറുള്ളത്. ഞാന്‍ അങ്ങനെ ഭയങ്കര അപ്ഡേറ്റഡ് ആയൊരു ആളല്ല. സോഷ്യല്‍ മീഡിയ ആണെങ്കില്‍ പോലും വളരെ മിനിമല്‍ ആയിട്ട് ഉപയോഗിക്കുന്ന ആളാണ്. പ്രിയ വാര്യര്‍ പറഞ്ഞു.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെ ് പ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ക്യമ്പസ് പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ജൂണ്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സര്‍ജാനോ ഖാലിദാണ് നായകനാകുന്നത്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി