നിവിന്‍ പോളിക്കൊപ്പം അഭിനയിക്കാന്‍ പ്രിയാ ആനന്ദ് വേണ്ടെന്ന് വെച്ചത് മൂന്ന് ചിത്രങ്ങള്‍

നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കാനായി പ്രിയാ ആനന്ദ് വേണ്ടെന്ന് വെച്ചത് നേരത്തെ സൈന്‍ ചെയ്ത മൂന്നു ചിത്രങ്ങള്‍. ഒരു പീരിഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള താല്‍പര്യം കൊണ്ടാണ് മറ്റ് ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചതെന്നാണ് പ്രിയാ ആനന്ദ് പറയുന്നത്. തന്നെയുമല്ല മലയാളത്തിലെ ഏറ്റവും പ്രമുഖരില്‍ ഒരാള്‍ക്കൊപ്പം അഭിനയിക്കുന്നു എന്നതും തന്നെ ആകര്‍ഷിച്ചുവെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജിന്റെ ഹൊറര്‍ ചിത്രം എസ്രയില്‍ നായികയായിട്ടാണ് പ്രിയാ ആനന്ദ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രിയ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള നടിയാണ്.

നാല് മുതല്‍ അഞ്ച് മാസത്തോളം ഷൂട്ട് ചെയ്താല്‍ മാത്രമെ കായംകുളം കൊച്ചുണ്ണിയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാകുകയുള്ളു. ഇതിനിടയില്‍ മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുക സാധ്യമല്ല. പീരിഡ് ചിത്രമായതിനാല്‍ ലുക്കിലും മറ്റും വലിയ മാറ്റങ്ങള്‍ ആവശ്യവുമാണ്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നിവിന്‍പോളിയുടെ ലുക്ക് ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ സെറ്റില്‍ സൂര്യയും ജ്യോതികയും സന്ദര്‍ശനത്തിന് എത്തിയതും വാര്‍ത്തയായിരുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ