അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്. ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ നിഖില വിമലും അനശ്വര രാജനുമാണ് നായികമാരായെത്തുന്നത്. കൂടാതെ തമിഴ് താരം യോഗി ബാബുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോമഡി- എന്റർടൈനർ ഴോണറിലാണ് ചിത്രമെത്തുന്നത്. ആടുജീവിതത്തിന് ശേഷമെത്തുന്ന പൃഥ്വിരാജിന്റെ മലയാള ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.

കോമഡി എന്റർടൈനർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. വെട്ടം സിനിമയുടെ ക്ലൈമാക്സ് പോലെ ചിത്രത്തിലെ എല്ലാ പ്രധാന താരങ്ങളും ഒരുമിച്ച് വരുന്ന ഒരു ക്ലൈമാക്സ് ആണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിനുമെന്നാണ് പൃഥ്വി പറയുന്നത്.

“ഈ സിനിമയുടെ ക്ലൈമാക്‌സിൽ ഇതിലെ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് ഒരു സ്ക്രീനിൽ വരുന്ന സീനുണ്ട്. ഗുരുവായൂരമ്പലത്തിൽ നടക്കുന്ന ക്ലൈമാക്‌സാണ് അത്. യഥാർത്ഥ അമ്പലത്തിൽ ഷൂട്ടിങ്ങിന് അനുമതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആ സീനിനായി ഞങ്ങൾ എറണാകുളത്ത് ഒരു സെറ്റിടുകയായിരുന്നു ചെയ്‌തത്.

കുറച്ച് ഉള്ളിലേക്കുള്ള സ്ഥലത്ത് വെച്ചായിരുന്നു ഷൂട്ട് നടന്നത്. അതുകൊണ്ട് ആർട്ടിസ്റ്റുകളാരും ബ്രേക്ക് കിട്ടുമ്പോൾ കാരവാനിലേക്ക് പോവില്ലായിരുന്നു. എല്ലാവരും ലൊക്കേഷനിൽ തന്നെയിരിക്കും. അങ്ങനെ ഒരു ദിവസം ബ്രേക്ക് ടൈമിൽ എല്ലാവരും ഇരുന്ന് പരസ്പ‌രം സംസാരിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് ഓർമ വന്നത് എന്റെ കരിയറിന്റെ ആദ്യകാലമായിരുന്നു. അന്ന് കാരവനൊന്നും ഇല്ലാത്ത സമയമായിരുന്നു.

2000 മുതൽ 2005 വരെയൊക്കെയുള്ള കാലഘട്ടത്തെ കുറിച്ചാണ് ഞാൻ ഈ പറയുന്നത്. ആ സമയത്തൊക്കെയാണ് ബ്രേക്കിൻ്റെ സമയത്ത് എല്ലാവരും ഒരുമിച്ചിരുന്ന് വർത്തമാനം പറയാറുള്ളത്. ഈ സിനിമയിൽ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് സ്ക്രീനിൽ വരുന്ന വലിയൊരു ക്ലൈമാക്‌സാണ്. അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു. അതുപോലെ ഫുൾ ഓൺ എൻ്റർടൈനർ തന്നെയായിരിക്കും ഈ സിനിമയുടെ ക്ലൈമാക്‌സും.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപ്  തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ഇ ഫോർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്

ജഗദീഷ്, ബൈജു, ഇർഷാദ്, സിജു സണ്ണി, രേഖ, മനോജ് കെ. യു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. നീരജ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ അങ്കിത് മേനോൻ ആണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി