ദുല്‍ഖറിന് ആ ഭാഗ്യമുണ്ട്, പക്ഷേ എനിക്ക് അത് ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ല, ഓര്‍ക്കുമ്പോള്‍ തന്നെ നല്ല വിഷമമാണ്: പൃഥ്വിരാജ്

മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവതാരമാണ് ഇന്ന് പൃഥ്വിരാജ് സുകുമാരന്‍. നടന്‍ മാത്രമല്ല അദ്ദേഹം ഒരു മികച്ച സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനും ഒക്കെയാണ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ നായകനായി ബ്രോ ഡാഡി കൂടി ഒരുക്കി കഴിഞ്ഞു. അതിനൊപ്പം തന്റെ മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രത്തിനായുള്ള ഒരുക്കത്തിലുമാണ് അദ്ദേഹം.

മോഹന്‍ലാലിനോട് എന്ന പോലെ പൃഥ്വിരാജ് അടുത്ത സൗഹൃദം പുലര്‍ത്തുന്ന മറ്റൊരാളാണ് മലയാളത്തിലെ യുവ താരവും മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ, വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ സുകുമാരന്‍ എന്ന അച്ഛന്‍ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.

തീര്‍ച്ചയായും വിഷമം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെയും ചേട്ടന്റെയും വിജയങ്ങള്‍, അച്ഛന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ എന്ന് പറയുകയാണ് പൃഥ്വിരാജ്. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. അവിടെയാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ – മമ്മൂട്ടി ബന്ധത്തെ കുറിച്ച് പറയുന്നത്.

ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്. അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളതെന്നും പൃഥ്വിരാജ് പറയുന്നു. ഇപ്പോള്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ