ദുല്‍ഖറിനൊപ്പം ഒരു സിനിമ വരും, ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ടാകും: പൃഥ്വിരാജ്

ഒരു സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പിലാണ് പൃഥ്വിരാജ് ചിത്രം ‘എമ്പുരാന്‍’ ഉള്ളത്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായി എമ്പുരാന്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങളായിട്ടും ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാത്രമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും ദുല്‍ഖറും എമ്പുരാനില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ചധികം നാളുകളായി പ്രചരിക്കുന്നുണ്ട്.

ദുല്‍ഖറും എമ്പുരാനില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ”ആരൊക്കെ എമ്പുരാനില്‍ ഉണ്ടാകുമെന്ന് ഞാന്‍ പുറത്തുവിട്ടിട്ടില്ല. മോഹന്‍ലാല്‍ ഉണ്ടാകും എന്നേ നിലവില്‍ പറയാനാകൂ” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

എന്നാല്‍ ദുല്‍ഖറിനൊപ്പം താനൊരു സിനിമ ചെയ്യുമെന്നും പൃഥ്വിരാജ് പറയുന്നുണ്ട്. ”ദുല്‍ഖറിനൊപ്പം എനിക്ക് ഒരു മലയാള സിനിമയില്‍ വേഷമിടണമെന്നുണ്ട്. ദുല്‍ഖറിനും അങ്ങനെ ഒരു ആഗ്രഹമുണ്ടാകും. ഞങ്ങളെ രണ്ടു പേരെയും ഒന്നിച്ച് സിനിമയില്‍ കാണാന്‍ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാകും.”

”അതിനാല്‍ മികച്ച ഒരു തിരക്കഥയ്ക്ക് മാത്രമേ ഞങ്ങള്‍ രണ്ടുപേരും സമ്മതം നല്‍കൂ. ഞങ്ങള്‍ക്ക് യോജിക്കുന്ന ഒരു സിനിമ കഥ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു” എന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം, എമ്പുരാന്റെ ഷൂട്ടിംഗ് പൃഥ്വിരാജ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരവും പൃഥ്വി അറിയിച്ചിരുന്നു.

ലഡാക്കില്‍ ആയിരുന്നു ആദ്യ ഷെഡ്യൂളിന്റെ പൂര്‍ത്തീകരണം. സംവിധാനത്തിന് പുറമെ സയിദ് മസൂദ് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അവതരിപ്പിക്കുന്നുമുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എങ്ങനെ അബ്രാം ഖുറേഷി ആയി എന്ന കഥയായിരിക്കും എമ്പുരാനില്‍ പറയുക എന്നാണ് വിവരം.

Latest Stories

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ

ആ താരത്തെ ഞങ്ങളുടെ നാട്ടിൽ നല്ല അത്ര നല്ല കാരണത്താൽ അല്ല അറിയപ്പെടുന്നത്, അവൻ തെറ്റായ രീതിയിൽ മാത്രം പ്രിയപ്പെട്ടവൻ: ഗൗതം ഗംഭീർ

പ്രജ്വൽ രേവണ്ണ വിദേശത്ത് നിന്ന് ഇന്ന് തിരിച്ചെത്തും; വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കും

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

പാല്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് കര്‍ണാടക; ഒറ്റദിവസം വിറ്റത് 51 ലക്ഷം ലിറ്റര്‍ പാല്‍; 16.5 ലക്ഷം ലിറ്റര്‍ തൈര്; ചൂട് വിപണി പിടിച്ചടക്കി 'നന്ദിനി' ബ്രാന്‍ഡ്

T20 WORLDCUP 2024: ലോകകപ്പിന് മുമ്പുതന്നെ ഇന്ത്യക്ക് വന്നവന് തിരിച്ചടി, ഇത് വമ്പൻ പണിയാകാൻ സാധ്യത

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി; ഉടന്‍ വിട്ടയ്ക്കണമെന്ന് ഉത്തരവ്; കേന്ദ്രത്തിന്റെ ഡല്‍ഹി പൊലീസിന്റെ യുഎപിഎ കണ്ടെത്തല്‍ അസാധു

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി