'കോവിഡിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു';പൃഥ്വിരാജിന്റെ പരാജയത്തെ കുറിച്ച് സോനു സൂദ്

സാമ്രാട്ട് പൃഥ്വിരാജിന്റെ ബോക്‌സ് ഓഫീസ് പരാജയത്തില്‍ നടന്‍ സോനു സൂദ്. കോവിഡിന് ശേഷം കാര്യങ്ങള്‍ വ്യത്യസ്തമായതായും എല്ലാം മാറിമറഞ്ഞെന്നും സോനു സൂദ് പറഞ്ഞു. സാമ്രാട്ട് പൃഥ്വിരാജില്‍ ചാന്ദ് ബര്‍ദായി എന്ന കഥാപാത്രത്തെയാണ് സോനു സൂദ് അവതരിപ്പിക്കുന്നത്.

സിനിമക്ക് ആദ്യ ആഴ്ച്ച വെറും 39 കോടി രൂപയാണ് ആകെ കരസ്ഥമാക്കാന്‍ സാധിച്ചത്. സാമ്രാട്ട് പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത വിക്രം, മേജര്‍ എന്നീ തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ബോക്സോഫീസില്‍ നിന്ന് ലഭിക്കുന്നത്. കമല്‍ ഹാസന്‍ ചിത്രമായ വിക്രം 4 ദിവസം കൊണ്ട് 200 കോടിയോളം രൂപയാണ് സ്വന്തമാക്കിയത്.

ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത സാമ്രാട്ട് പൃഥ്വിരാജ് ജൂണ്‍ മൂന്നിനാണ് പ്രേക്ഷകരിലേക്ക് എത്തിയത്. പൃഥ്വിരാജ് ചൗഹാനായാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്. മിസ് വേള്‍ഡായ മാനുഷി ഛില്ലാര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് സാമ്രാട്ട് പൃഥ്വിരാജ്.

ചന്ദ്രപ്രകാശ് ദ്വിവേദി തന്നെയാണ് സാമ്രാട്ട് പൃഥ്വിരാജിന്റെ രചന നിര്‍വഹിച്ചത്. മാനവ് വിജ്, അശുതോഷ് റാണ, സാക്ഷി തന്‍വാര്‍, ലളിത് തിവാരി, അജോയ് ചക്രവര്‍ത്തി, ഗോവിന്ദ് പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിന്റെ കഥയാണ് സാമ്രാട്ട് പൃഥ്വിരാജില്‍ പറയുന്നത്.

Latest Stories

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം