ഇവരെ നായകരാക്കി സിനിമ ചെയ്യണം: മൂന്നു യുവനടന്മാരുടെ പേര് പറഞ്ഞ് പൃഥ്വിരാജ്

നടനില്‍ നിന്ന് നിര്‍മ്മാതാവിലേക്ക് അവിടെ നിന്ന് പ്രഗത്ഭനായ സംവിധായകനിലേക്ക് ചുവടുവെച്ച് തൊട്ടതെല്ലാം വിജയമാക്കി മുന്നേറുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പല റെക്കോര്‍ഡുകളും ഭേദിച്ച് ബോക്സ് ഓഫീസ് വിജയം ആയി മാറിയിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാനും പ്രഖ്യാപിച്ചു. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്ന ആഗ്രഹവും പറഞ്ഞു. ഇപ്പോഴിതാ തന്നിലെ സംവിധാന സ്വപ്‌നങ്ങളെ കുറിച്ച് കൂടുതല്‍ മനസു തുറന്നു സംസാരിച്ചിരിക്കുകയാണ് പൃഥ്വി.

“എപ്പോഴും സിനിമ സംവിധാനം ചെയ്യുക എന്നത് സാധ്യമല്ല. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെ സംവിധാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഞാന്‍ അടിസ്ഥാനപരമായി ഒരു നടനാണ്. എനിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിയില്ല.” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് പൃഥ്വി. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിലാണ് താരം. താടിയും വളര്‍ത്തുന്നുണ്ട്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിന് ശേഷമേ അടുത്ത ചിത്രത്തിലേക്ക് പൃഥ്വി കടക്കൂ. അയ്യപ്പനും കോശിയുമാണ് ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വി ചിത്രം.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ